Kerala Covid Update: രോഗികളുടെ എണ്ണത്തിൽ കുറവ്, തിങ്കളാഴ്ച 1239 പേര്‍ക്ക് മാത്രം കോവിഡ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലവും നെഗറ്റീവ് ആയി
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ് ( Covid) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. വിവിധ പരിശോധനകളിലായി ഇതുവരെ ആകെ 1,26,96,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങൾ (Death) കോവിഡ് മൂലമാണെന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ALSO READ : Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലവും നെഗറ്റീവ് (Negative) ആയി. 10,76,571 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 427 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: Kerala Covid Update: രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്
തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.