എറണാകുളം തിരുവനന്തപുരം കണ്ണൂർ ജില്ലകളിലെ സ്ഥിതി ഗുരുതരം, സംസ്ഥാനത്തെ 72 പഞ്ചായത്തിൽ TPR 50 ശതമാനത്തിന് മുകളിൽ
50% ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 19ത് എണ്ണം എറണാകുളം ജില്ലയിലാണ്. കേരളത്തിൽ 300ൽ അധികം പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റപോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Thiruvananthapuram : സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി (COVID Test Positivity Rate) 50 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi VIjayan) അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുന്നത്.
50% ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 19ത് എണ്ണം എറണാകുളം ജില്ലയിലാണ്. കേരളത്തിൽ 300ൽ അധികം പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റപോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 57 ഓളം പഞ്ചായത്തുകളിൽ 500 മുതൽ 2000 വരെ ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.
ALSO READ : Oxygen വിതരണം പ്രതിസന്ധിയിൽ; കാസർകോടും വയനാടും ഓക്സിജൻ ക്ഷാമം
ജില്ലകളിൽ എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്ല കോവിഡ് കണക്ക് ദിനംപ്രതി ഉയർന്നു വരികയാണ്. ജില്ലകളിൽ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി. മറ്റ് ജില്ലകളിൽ കോവിഡ് കേസുകളിൽ ചെറിയ തോതിൽ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് 15 വരെ സംസ്ഥാനത്തിന് ഏകദേശം 450 മെട്രിക് ടൺ ഓക്സിജൻ വേണ്ടിവരും. ഓക്സിജൻ നഷ്ടമാക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്നു കേന്ദ്ര സർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ALSO READ : സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി; കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ
നിലവിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുള്ളതിനാൽ താൽക്കാലികമായി അധികം ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ നടപടി സ്വീകരിക്കും. വിരമിച്ച ഡോക്ടർമാരെയും ലീവിൽ പോയിരിക്കുന്ന ഡോക്ടർമാരെയും ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഇന്ന് സംസ്ഥാനത്ത് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...