Kerala COVID Update : ഇന്ന് കോവിഡ് കണക്കിൽ നേരിയ കുറവ്, പക്ഷെ ടെസ്റ്റ് പോസിറ്റിവിറ്റി ഓരോ ദിവസും ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസിൽ നേരിയ ഇടിവ്. ഞായറാഴ്ച പരിശോധന കുറഞ്ഞ സാജഹചര്യത്തിലാണ് ഇന്നത്തെ കണക്ക് 30,000ത്തിന് താഴെയായത്.
Thiruvananthapuram : സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസിൽ നേരിയ ഇടിവ്. ഞായറാഴ്ച പരിശോധന കുറഞ്ഞ സാജഹചര്യത്തിലാണ് ഇന്നത്തെ കണക്ക് 30,000ത്തിന് താഴെയായത്. കേരളത്തിൽ പ്രതിദിനം ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) വർധിച്ചു വരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് ഒരു ലക്ഷത്തിൽ താഴെ കോവിഡ് ടെസ്റ്റുകൾ മാത്രമാണ്.
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെയാണ്
കേരളത്തില്‍ തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ALSO READ : Central vaccine policy പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്ത ഹനിക്കുന്നുവെന്ന് സുപ്രീംകോടതി
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3820, എറണാകുളം 3263, മലപ്പുറം 3029, തൃശൂര്‍ 2592, തിരുവനന്തപുരം 2229, ആലപ്പുഴ 1989, പാലക്കാട് 837, കോട്ടയം 1569, കണ്ണൂര്‍ 1300, കൊല്ലം 1295, കാസര്‍ഗോഡ് 1096, പത്തനംതിട്ട 383, ഇടുക്കി 395, വയനാട് 309 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ALSO READ : Covid19: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 27, തൃശൂര്‍ 15, കാസര്‍ഗോഡ് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം 5, കൊല്ലം 3, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂര്‍ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂര്‍ 1178, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 3,45,887 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,13,109 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ALSO READ : Covid-19; ഇന്ത്യയിലേക്കുള്ള യാത്ര വിലക്കി ഇസ്രയേലും
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,40,135 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,12,954 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,71,181 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3091 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.