തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 5949 പേർക്കാണ്. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 646 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5268  പേർ രോഗമുക്തരായിട്ടുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധമൂലമുള്ള 32 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍, കരമന സ്വദേശി രഞ്ജിത്ത് , കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ്, കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍, പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍, ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി, കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി, ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു, എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ്, കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍, രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍, മൂവാറ്റുപുഴ സ്വദേശി ദേവസ്യ, ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി, കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ്, കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍, തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ്, കാര്യവട്ടം സ്വദേശിനി ഭാനു, കുന്നംകുളം സ്വദേശി ശശി, പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍, പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍, മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍, തിരുനാവായ സ്വദേശി അലാവികുട്ടി, പുളിക്കല്‍ സ്വദേശി വേലായുധന്‍, മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍, വയനാട് പനമരം സ്വദേശി ഇസ്മയില്‍, എടവക സ്വദേശി അന്ത്രു ഹാജി, കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി, കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ, പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള, ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി, പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ്, ലക്ഷദ്വീപ് കവറത്തി സ്വദേശി, അബ്ദുള്‍ ഫത്തഹ്, എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി.  ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: സംസ്ഥാനത്ത് 5949 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5268 പേർ


കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് (Kerala) ഇന്ന് 1 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  4 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 437 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy