തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ അവലോകന യോ​ഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഈ മാസം വീണ്ടും തുറക്കും. കോളേജുകൾ ഫെബ്രുവരി ഏഴിനും, സ്കൂളുകൾ ഫെബ്രുവരി 14നുമാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച ലോക്ഡൗൺ തുടരാനാണ് അവലോകന യോ​ഗത്തിൽ തീരുമാനം. ഈ ദിവസം നിയന്ത്രണങ്ങളോടെ ആരാധനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. 20 പേരെ വീതം മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. എല്ലാ ആരാധനാലയങ്ങൾക്കും ഇത് ബാധകമായിരിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോ​ഗത്തിൽ ധാരണയായത്. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല. 


Also Read: ചെന്നിത്തലയുടെ ഹർജി തള്ളി, ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്


അതേസമയം സി കാറ്റ​ഗറിയിൽ നിലവിൽ കൊല്ലം ജില്ല മാത്രമാണുള്ളത്. ഇവിടെ കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കും. തിരുവനന്തപുരം ജില്ലയെ ബി കാറ്റ​ഗറിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.