തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചച 1985 പേർക്ക് കോവിഡ് (Covid) സ്ഥിരീകരിച്ചു. കണ്ണൂര് 252, കോഴിക്കോട് 223, തൃശൂര് 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 107 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


ALSO READKerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %


കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് 3.46 ആണ്.  വിവിധ പരിശോധനകളിലായി ഇതുവരെ ആകെ 1,27,53,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4517 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1751 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കണ്ണൂര് 194, കോഴിക്കോട് 211, തൃശൂര് 191, കോട്ടയം 179, എറണാകുളം 167, കൊല്ലം 173, തിരുവനന്തപുരം 107, കാസര്ഗോഡ് 105, ആലപ്പുഴ 110, പത്തനംതിട്ട 92, മലപ്പുറം 89, പാലക്കാട് 39, വയനാട് 52, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.


12 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര് (Kannur) 5 വീതം, തിരുവനന്തപുരം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 168, കൊല്ലം 118, പത്തനംതിട്ട 206, ആലപ്പുഴ 122, കോട്ടയം 259, ഇടുക്കി 45, എറണാകുളം 310, തൃശൂര് 211, പാലക്കാട് 79, മലപ്പുറം 95, കോഴിക്കോട് 265, വയനാട് 48, കണ്ണൂര് 123, കാസര്ഗോഡ് 123 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 23,883 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 10,78,743 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.


ALSO READ: Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,22,610 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 3653 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 441 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.