തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ കോവിഡ് ബാധയില്‍  ഏറ്റവും ഉയര്‍ന്ന   പ്രതിദിന കണക്കുമായി കേരളം ...  ഇന്ന് 3,082 പേര്‍ക്കാണ്  കോവിഡ്  (COVID-19) സ്ഥിരീകരിച്ചത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ല അടിസ്ഥാനമാക്കിയുള്ള രോഗ സ്ഥിരീകരണം ഇപ്രകാരമാണ്. 


തിരുവനന്തപുരം  528, മലപ്പുറം  324,  കൊല്ലം 328, എറണാകുളം  281,  കോഴിക്കോട് 264, ആലപ്പുഴ 221,  കാസര്‍ഗോഡ്  218,  കണ്ണൂര്‍ 200,  കോട്ടയം 195, തൃശൂര്‍ 169,  പാലക്കാട് 162,  പത്തനംതിട്ട 113,  വയനാട് 40, ഇടുക്കി 39.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. 
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Also read: ലോക ''ഒന്നാം നമ്പർ തിലകം" സ്വയം ചാർത്തിയ പിണറായിയുടെ നെറ്റിയില്‍ ഇനി തീരാകളങ്കത്തിന്‍റെ മുദ്ര..!!


കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്.  ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 


ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.  20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.


Also read: കോവിഡ് വ്യാപനം രൂക്ഷമാകും, വേണ്ടത് അതീവ ജാഗ്രത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ