കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ലോക്ക്ഡൌണില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണിത്‌. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിങ്ങനെ 3 സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളം ട്രെയിനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലുംയി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ നടപടി. ബാംഗ്ലൂരില്‍ നിന്ന് 25 ട്രെയിനുകളും, ഹൈദരാബാദില്‍ നിന്നും 7ഉം മുംബൈയില്‍ നിന്ന് 10ഉം ട്രെയിനുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. 


ലോക്ക് ഡൌണിനു ശേഷം ബദരിനാഥ്‌ ക്ഷേത്രം തുറന്നു; ആദ്യ പൂജ മോദിയ്ക്ക് വേണ്ടി!


തുരന്തോ സ്പെഷ്യല്‍ സര്‍വീസുകളാണ് മുംബൈയില്‍ നിന്ന് പരിഗണിക്കുന്നത്. കുര്‍ള, പനവേല്‍ സ്റ്റേഷനുകളില്‍ നിന്നുമായിരിക്കും ട്രെയിനുകള്‍ പുറപ്പെടുക. ഹോട്ട്സ്പോട്ടുകള്‍ ഇല്ലാത്ത മേഖലകളില്‍ നിന്നും സര്‍വീസ് നടത്തേണ്ടതിനാലാണിത്. 


തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ രണ്ട് സ്റ്റോപ്പുകളാണ് ട്രെയിനുകള്‍ക്ക് ഉണ്ടാകുക.


തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 50,000-ലധികം ആളുകളാണ്. ഇവരില്‍ പകുതിയിലധികം ആളുകള്‍ റോഡ്‌ മാര്‍ഗം ഇപ്പോള്‍ തന്നെ നാട്ടില്‍ എത്തികഴിഞ്ഞു. ബാക്കിയുള്ളവരാണ്‌ ട്രെയിനില്‍ മടങ്ങാനുള്ളത്. 


ചെന്നൈയില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട്ടില്‍ നിന്നുമുള്ള സര്‍വീസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, കേരളത്തിന്‍റെ പ്രത്യേകം പാസുള്ളവര്‍ക്ക് മാത്രമാകും പ്രത്യേക ട്രെയിനുകളില്‍ പ്രവേശനം ലഭിക്കുക.