ലോക്ക് ഡൌണിനു ശേഷം ബദരിനാഥ്‌ ക്ഷേത്രം തുറന്നു; ആദ്യ പൂജ മോദിയ്ക്ക് വേണ്ടി!

ലോക്ക് ഡൌണിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ബദരിനാഥ്‌ ക്ഷേത്രത്തിന്‍റെ നട തുറന്നു. 

Last Updated : May 15, 2020, 09:03 PM IST
ലോക്ക് ഡൌണിനു ശേഷം ബദരിനാഥ്‌ ക്ഷേത്രം തുറന്നു; ആദ്യ പൂജ മോദിയ്ക്ക് വേണ്ടി!

ഡറാഡൂണ്‍: ലോക്ക് ഡൌണിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ബദരിനാഥ്‌ ക്ഷേത്രത്തിന്‍റെ നട തുറന്നു. 

ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ക്ഷേത്രത്തില്‍ ആദ്യ പൂജ നടന്നത്.  പ്രധാന പൂജാരിയു൦ ബോര്‍ഡ് അധികൃതരും ഉള്‍പ്പടെ 28 പേരാണ് പൂജയില്‍ പങ്കെടുത്തത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടിയാണ് ആദ്യ പൂജ നടന്നത്. 

ക്ഷേത്രനട തുറന്നെങ്കിലും ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും തീര്‍ത്ഥാടന കാലം പൂര്‍ത്തിയാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ് തീര്‍ത്ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. 

ലോക്ക് ഡൌണിനു ശേഷം മെയ്‌ 15നു ക്ഷേത്രം തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. 

മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥ്‌ ക്ഷേത്രം നേരത്തെ തുറന്നിരുന്നു. മുഖ്യ പുരോഹിതനടക്കം 16 പേരാണ് അന്ന് ക്ഷേത്രത്തില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് വിശ്വാസികള്‍ ഇല്ലാതെ കേദാര്‍നാഥ്‌ ക്ഷേത്രനട തുറന്നത്. 

Trending News