Kannur : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ (DGP Anil Kanth) പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ ജില്ലകളില്‍ നിന്നുളള പരാതിക്കാര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ അവസരം ലഭിച്ചത്. 

 

കണ്ണൂര്‍ സിറ്റിയില്‍ നിന്ന് 24 ഉം റൂറല്‍ ജില്ലയില്‍ നിന്ന് 32 ഉം പരാതികളുമാണ് ലഭിച്ചത്. കൂടാതെ ഒട്ടനവധി പേരാണ് മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്യാതെ അദാലത്തില്‍ പങ്കെടുക്കാനെത്തിയത്. ഉച്ചയ്ക്ക് ശേഷം 2.30 ന് തുടങ്ങിയ അദാലത്ത് രാത്രി എട്ട് മണിക്ക് ശേഷവും തുടർന്നു.

 


 

പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. ജില്ലയിലെ പിങ്ക് പട്രോളിന് അനുവദിച്ച വാഹനം അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.

 


 

പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. കാസര്‍ഗോഡ് നാളെ സംഘടിപ്പിക്കുന്ന അദാലത്തിലും സംസ്ഥാന പോലീസ് മേധാവി പങ്കെടുക്കും.

 


 

വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.