തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിന്  83.87 ശതമാനം പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം  87.94 ശതമാനം പേരാണ് വിജയിച്ചത്. 3,61,091 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72 ശതമാനവും എയ്ഡഡ് സ്കൂളില്‍ 86.02 ശതമാനവും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12 ശതമാനവും ടെക്നിക്കൽ സ്കൂളില്‍ 68.71 ശതമാനവും ആണ് വിജയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. 87.79 ആണ് കോഴിക്കോട് ജില്ലയുടെ വിജയശതമാനം. വയനാടാണ് വിജയശതമാനം കുറഞ്ഞ ജില്ല. 75.07 ആണ് വയനാട് ജില്ലയുടെ വിജയശതമാനം. സംസ്ഥാനത്തെ 78 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. സയൻസിൽ 86.14 ശതമാനം വിജയം. ഹ്യുമാനിറ്റീസ് വിഭാ​ഗത്തിൽ 75.61 ആണ് വിജയ ശതമാനം. കൊമേഴ്സിൽ 85.69 ശതമാനമാണ് വിജയം. സേ പരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 28, 450 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 48,383 ആയിരുന്നു.


www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ വഴിയും ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ‘പി.ആർ.ഡി ലൈവ്’ ലഭ്യമാണ്.


 


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.