Kerala DHSE VHSE Plus Two Result 2023 : സംസ്ഥാന ഹയർ സക്കൻഡറി (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സക്കൻഡറി (വിഎച്ച്എസ്ഇ) ഫലം മെയ് 25ന് വെള്ളിയാഴ്ച പ്രസദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ മന്ത്രി മെയ് 25-ാം തീയതി എപ്പോൾ ഫലം പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ്. മെയ് 25 വൈകിട്ട് മൂന്ന് മണിക്ക് വാർത്തസമ്മേളനത്തിലൂടെ ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്. തുടർന്ന് നാല് മണിയോടെ വിദ്യാർഥികൾക്ക് അവരവരുടെ ഫലങ്ങൾ ലഭിച്ച് തുടങ്ങുന്നതാണ്. സമയത്തോടൊപ്പം പ്ലസ് ടു ഫലങ്ങൾ പുറത്ത് വിടുന്ന വെബ്സൈറ്റുകളുടെ ലിങ്കുകളും മന്ത്രി പങ്കുവെച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലസ് ടു ഫലങ്ങൾ എവിടെ എങ്ങനെ അറിയാം?


അഞ്ച് പ്രത്യേക വെബ്സൈറ്റുകളിലൂടെയാണ് പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിച്ച് വിദ്യാർഥികൾ അവരുടെ അഡ്മിറ്റ് കാർഡ് നമ്പരും ജനനതീയതിയും നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ രേഖപ്പെടുത്തുക. തുടർന്ന് സബ്മമിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. ഭാവി ആവശ്യങ്ങൾക്കായി ആ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. ഇനി അഥവാ ഫലം ലഭിച്ചില്ലെങ്കിൽ മറ്റൊരു ബ്രൗസറിലൂടെ ഇത്തരത്തിൽ ഒന്നും കൂടി തിരയുക. എന്നിട്ടും ഫലം ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ വിദ്യാർഥികൾ തങ്ങളുടെ സ്കൂൾ അധികൃതർ ബന്ധപ്പെടുക  പ്ലസ് ടു ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ ഇവയാണ്.


ALSO READ : Higher Secondary Exam Result 2023: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി


1. www.keralaresults.nic.in
2. www.prd.kerala.gov.in
3. www.result.kerala.gov.in
4. www.examresults.kerala.gov.in
5. www.results.kite.kerala.gov.in


ഈ വെബ്സൈറ്റുകൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ മൂന്ന് അപ്ലിക്കേഷനുകൾ വഴി പ്ലസ് ടു ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കുന്നതാണ്. സഫലം 2023,  പിആർഡി ലൈവ്, iExaMS - Kerala എന്നീ ആപ്പുകളിലൂടെ പ്ലസ് ടു ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കും. 


2023 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,42,067 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്. മാർച്ച് 10 മുതൽ 30 വരെയുള്ള തീയതികളിലായിട്ടാണ് ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് പ്ലസ് ടു പരീക്ഷകൾ സംഘടിപ്പിച്ചത്. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു ഹയർ സക്കൻഡറി പരീക്ഷയുടെ വിജയശതമാനം. കോവിഡിനെ തുടർന്ന് ഏറെ വൈകി ജൂൺ മാസത്തിലാണ് കഴിഞ്ഞ വർഷത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്.


ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും


ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൽകിയുരുന്ന ഗ്രേസ് മാർക്ക് സംവിധാനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതേസമയം വിദ്യാർഥികൾക്ക് എത്ര മാർക്ക് നൽകണമെന്ന് കാര്യത്തിൽ വ്യക്തത നൽകിയില്ല.


നേരത്തെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതല കായിക താരങ്ങളിൽ മെഡൽ ജേതാക്കൾക്ക് മാത്രം മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കൾക്ക് 25 മാർക്ക് നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം. 


അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടു. ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമായത്.


എസ്എസ്എൽസി ഫലം


മെയ് 19നായിരുന്നു  സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 99.70 ശതമാനമായിരുന്നു എസ്എസ്എൽസി വിജയശതമാനം. .44 ശതമാനം വർധനവമാണ് ഇത്തവണ ഉണ്ടായത്. പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ജൂൺ 5 മുതൽ ആരംഭിക്കും. ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സീറ്റ് കൂട്ടിയിരുന്നുവെന്നും അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത പഠനത്തിന് എല്ലാവർക്കും അവസരം ഒരുക്കും. ഇക്കാര്യങ്ങളെ സംബന്ധിച്ച് വൈകാതെ മന്ത്രിസഭാ തീരുമാനം ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണ നിലനിർത്തും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റ് കുറവാണെന്ന ആക്ഷേപത്തെ സംബന്ധിച്ച് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.