Kerala DHSE Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ നിങ്ങൾ പ്ലസ് ടു ഫലം അറിയുന്നതെങ്ങനെ? നോക്കാം
Kerala 12th Exam Result 2024 Will Announce Today: വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം.
Kerala DHSE Exam Result 2024: കേരളാ 12-ാം ക്ലാസ് ഫലത്തിനായി വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കേരളാ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി (DHSE) പരീക്ഷാ ഫലവും ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
പ്ലസ് ടു ഫലം മന്ത്രി പ്രഖ്യാപിച്ചതിന് ശേഷം 4 മണിയോടെ വിദ്യാർത്ഥികൾക്ക് pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അവരവരുടെ മാർക്ക് പരിശോധിക്കാം (Kerala Plus Two Result). പരീക്ഷാഫലം പരിശോധിക്കുന്നതിന് വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ്, അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതി എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ dhsekerala.gov.in, keralaresults.nic.in, result.kite.kerala.gov.in എന്നിവയിലും വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലം പരിശോധിക്കാൻ കഴിയും.
Also Read: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം; 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും
കേരളത്തിലെ പ്ലസ് ടു പരീക്ഷകൾ മാർച്ച് 1 മുതൽ മാർച്ച് 26 വരെയാണ് നടന്നത്. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 2024 ഏപ്രിൽ 3 ന് ആരംഭിച്ചു. കേരള ബോർഡ് പരീക്ഷയിൽ വിജയിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഓരോ പേപ്പറിലും 35 ശതമാനം മാർക്ക് ലഭിക്കണം.
പരീക്ഷാ ഫലം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും ശേഷം 4 മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫലം അറിഞ്ഞു തുടങ്ങാം. ഫലം പുറത്തുവരുമ്പോൾ ഒരേസമയം നിരവധി പേർ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് എത്തുന്നതിലൂടെ വെബ്‌സൈറ്റ് ക്രാഷ് ആകാൻ സാധ്യതയുണ്ട്. ഇത് കൂടാതെ പലപ്പോഴും സാങ്കേതിക തകരാറുകൾ കാരണവും വെബ്‌സൈറ്റ് ക്രാഷ് ആകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഫലം അറിയാൻ കഴിയാതെ വരും, പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങൾക്ക് നിങ്ങളുടെ ഫലം എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം...
Also Read: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂ
വെബ്‌സൈറ്റ് ക്രാഷായാൽ SMS ലൂടെ നിങ്ങൾക്ക് ഫലം അറിയാൻ കഴിയും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്... (Kerala Plus Two Results 2024: How to Check Via SMS)
1. ആദ്യം മെസ്സേജ് ബോക്സ് തുറന്ന് KERALA12 സ്പേസ് റോൾ നമ്പർ ടൈപ്പ് ചെയ്യുക.
2. തുടർന്ന് ഈ സന്ദേശം 56263 എന്ന നമ്പറിലേക്ക് അയയ്ക്കുക.
3. ഇതിനുശേഷം നിങ്ങളുടെ ഫലം നിങ്ങളുടെ ഫോണിൽ ലഭിക്കും. അതിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് save ചെയ്യുക.
Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും
ഡിജിലോക്കർ വഴി നിങ്ങളുടെ ഫലം പരിശോധിക്കുന്നത് എങ്ങനെ എന്നറിയാം... (Kerala Plus Two Results 2024: How to check Via DigiLocker)
1. ആദ്യം digilocker.gov.in എന്നതിലേക്ക് പോകുക അല്ലെങ്കിൽ DigiLocker ആപ്പ് തുറക്കുക.
2, ശേഷംഅക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ 'Sign Up' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. നിങ്ങൾ നിലവിൽ ഉപയോക്താവാണെങ്കിൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക.
4. തുടർന്ന് “Kerala Board Class 12 HSC Result 2024” തിരഞ്ഞെടുക്കുക
5. നിങ്ങളുടെ ജനനത്തീയതി, 12th റോൾ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവ നൽകുക. ശേഷം “Get Document” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
6. കേരള ബോർഡ് ക്ലാസ് 12 HSC 2024 ഫലം സ്ക്രീനിൽ ദൃശ്യമാകും.
7. ഫലം ഡൗൺലോഡ് ചെയ്‌ത് save ചെയ്ത് വയ്ക്കുക.
പരീക്ഷയിൽ ഒന്നോ രണ്ടോ വിഷയങ്ങൾ വിജയിക്കാത്ത വിദ്യാർത്ഥികൾക്ക് വരും മാസങ്ങളിൽ ആ വിഷയങ്ങൾ വീണ്ടും എഴുതി എടുക്കാം. അതിനായി ആവശ്യമായ പരീക്ഷാ ഫീസ് അടച്ച ശേഷം വിദ്യാർത്ഥികൾക്ക് കേരള പ്ലസ് ടു സപ്ലിമെൻ്ററി ടെസ്റ്റ് 2024 ന് എൻറോൾ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy