Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....
Kerala 12th Exam Result 2024 Will Announce Today: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം (Kerala Plus Two Result 2024) അറിയാൻ കഴിയും.
Kerala DHSE Exam Result: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരളാ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി (DHSE) പരീക്ഷാ ഫലവും ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
Also Read: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂ
ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു പ്ലസ് ടു ഫലപ്രഖ്യാപനം നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം (Kerala Plus Two Result 2024) അറിയാൻ കഴിയും. ഹയർ സക്കൻഡറിക്കൊപ്പം വിഎച്ച്എസ്ഇയുടെ ഫലവും ഡിഎച്ച്എസ്ഇ ഫലവും ഇതേസമയം പുറത്തുവിടും.
Also Read: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം; പ്രതീക്ഷയോടെ വിദ്യാർഥികൾ
ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
അതുപോലെ വിഎച്ച്എസ്ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.
Also Read: Viral Video: പെട്രോളടിക്കാൻ വന്ന യുവതി പമ്പിൽ കാട്ടിക്കൂട്ടിയത്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ഇനി നമുക്ക് പ്ലസ് ടു ഫലം വെറും 3 ക്ലിക്കിൽ എങ്ങനെ അറിയാം എന്ന് നോക്കാം...
1. ഫലം അറിയാൻ ആദ്യം നിങ്ങൾ മുകളിൽ നൽകിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റിൽ കയറുക. ഇതിൽ ആദ്യത്തെ സൈറ്റുകളിൽ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റിൽ കയറുക. കാരണം ആദ്യത്തെ ലിങ്കുകളിൽ കൂടുതൽ പേർ കയറാനുള്ള സാധ്യത ഏറെയാണ്
2. അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.
3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറന്നു വരുന്ന പേജിൽ നിങ്ങളുടെ പ്ലസ് ടു ഫലം അറിയാൻ കഴിയും.
ഇത് കൂടാതെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച് എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ഫലം വേഗത്തിൽ അറിയാൻ കഴിയും.
Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും
ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കൻഡറി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിനായി പങ്കെടുത്തിരുന്നു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy