Kochi : കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വിലയിൽ ലിറ്ററിന് 21 രൂപ വർധിപ്പിച്ചതിനെ തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ ഒറ്റയടിക്ക് വർധിപ്പിച്ചതിനെതിരെയാണ് ഹർജി. ഈ വില വർദ്ധനവ് കെഎസ്ആർടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൾക്ക് പർച്ചേസിൽ ഉൾപ്പെടുത്തിയാണ് എണ്ണവില വർധിപ്പിച്ചിരിക്കുന്നത്. മുമ്പ് ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈകോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ ഹർജി നിലനിൽക്കുമ്പോഴാണ്, എണ്ണക്കമ്പനികൾ വീണ്ടും  ഡീസൽ വില വൻ തോതിൽ വർധിപ്പിച്ചിരിക്കുന്നത്.


ALSO READ: K Rail : സ്ത്രീകളെയടക്കം മർദ്ദിച്ച് പോലീസ്; കോഴിക്കോട് കെ റെയിലിനെതിരെ പ്രതിഷേധം


ഈ വില വർധന കെഎസ്ആർടിസിക്ക് കനത്ത നഷ്ടമുണ്ടാക്കും. ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു ദിവസം മാത്രം കെഎസ്ആർടിസിക്ക് 4 ലക്ഷം ലിറ്റർ പെട്രോൾ ആവശ്യമായി വരുന്നുണ്ട്. നിലവിൽ വില വർധിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഒരു ദിവസം 21 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിലെ പൊതു ഗതാഗത സർവീസിനെ നശിപ്പിക്കും.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക