തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. പെൻഷൻകാർക്ക് ബുധനാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും. മൂന്ന് ​ഗഡു പെൻഷൻ ഓണത്തോട് അനുബന്ധിച്ച് വിതരണം ചെയ്തിരുന്നു. പ്രതിമാസ പെൻഷൻ വിതരണം കഴിഞ്ഞ മാർച്ച് മുതൽ ഉറപ്പാക്കിയിട്ടുണ്ട്.


ALSO READ: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി


ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും സമ​ഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.


ഇതിന് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര വിഹിതം രണ്ട് ശതമാനം മാത്രമാണ്. 62 ലക്ഷം ക്ഷേമ പെൻഷൻ ​ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ കേന്ദ്ര സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നത്.


ALSO READ: എസ്എസ്എൽസി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം


കേരളത്തിൽ പ്രതിമാസം പെൻഷൻകാർക്ക് ലഭിക്കുന്നത് 1600 രൂപയാണ്. ബാക്കി മുഴുവൻ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബർ വരെ കുടിശികയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.