Kerala Doctors Strike| സമരങ്ങൾ അവസാനിക്കുന്നില്ല,നവംബർ 1 മുതൽ സർക്കാർ ഡോക്ടർമാർ നിൽപ്പ് സമരത്തിന്
സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കിയതും പ്രതിഷേധത്തിന് കാരണമാണ്.
Trivandrum: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നവംബർ 1 മുതൽ നിൽപ് സമരം ആരംഭിക്കുന്നു. പതിനായിരത്തിനടുത്ത് പുതിയ കോവിഡ് രോഗികൾ ഉള്ള നമ്മുടെ സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കിയതും പ്രതിഷേധത്തിന് കാരണമാണ്.
അമിത ജോലിഭാരം പേറുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്നും ശമ്പള പരിഷ്കരണം ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയും സർക്കാർ സ്വീകരിച്ചെന്നും പറയുന്നു.
ALSO READ: Kerala Rain Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും ഇതിൽ ചിലതു മാത്രമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു വിധ പരിഗണയും വിഷയത്തിൽ ഉണ്ടായിട്ടില്ല.
രോഗീ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര മുറകളാണ് സംഘടന നിലവിൽ തുടർന്നുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഇതോടൊപ്പം ഗാന്ധിജയന്തി ദിവസം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരവും നടത്തി.
ALSO READ: Rain Alert : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പിൻവലിച്ചു
ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഭാവിക്കുന്ന സർക്കാരിന് മുന്നിൽ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംഘടന നിർബന്ധിതമാവുകയാണ്. ഇതിൻറെ അടിസ്ഥാനത്തിലാണ് നിൽപ്പ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...