തിരുവനന്തപുരം:  സംസ്ഥാനത്ത്  കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍  സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ  ഉന്നതലയോഗം വിളിച്ച്  വിദ്യാഭ്യാസവകുപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍, അതിന്‍റെ  പുരോഗതി, എന്നിവ ചര്‍ച്ചയാകും.  


വൈറസ് വ്യാപനം (Covid-19)  അതി തീവ്രമെങ്കിലും ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് പ്രതീക്ഷ. അതിനാല്‍ പരീക്ഷാ തിയതി തൽക്കാലം  മാറ്റേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ  കോവിഡ് അവലോകനസമിതി കൈക്കൊണ്ട തീരുമാനം. 


Also Read: Kerala Covid Update : സംസ്ഥാനത്ത് കോവിഡ് രോഗബാധയിൽ നേരിയ കുറവ്; 49,771 പേര്‍ക്ക് കൂടി രോഗബാധ


അതേസമയം, സംസ്ഥാനത്ത് കൊറോണ വ്യാപനം  അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം  49,771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിയ്ക്കുന്നത്‌  എറണാകുളം ജില്ലയിലാണ്.  9567 പേര്‍ക്കാണ് കഴിഞ്ഞ ദിവസം  ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.


Also Read: Omicron Symptoms related to Eyes: ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുന്നത് കണ്ണുകളിൽ, ഇതാണ് ആ പ്രധാന 7 ലക്ഷണങ്ങള്‍


തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വൈറസ് വ്യാപനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.