തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. ഇടുക്കി ഡാമില്‍ 31 ശതമാനം വെള്ളം മാത്രമാണ് നിലവിൽ ഉള്ളത്. ജലനിരപ്പ് 2332 അടിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54 അടി കുറവ് വെള്ളമാണ് ഇപ്പോഴുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷം ഇതേസമയം സംഭരണ ശേഷിയുടെ 81 ശതമാനത്തോളം വെള്ളം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ 31 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. 31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി നിലവിൽ അവശേഷിക്കുന്നത്.


ഈ വർഷം മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയാന്‍ കാരണം. ഇനിയും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടിവരും. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതല്‍ 20 അടിവരെ ജലനിരപ്പ് കുറവാണ്.


ALSO READ: Pinarayi Vijayan: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ചൂട്; മുഖ്യമന്ത്രി 24ന് പ്രചാരണത്തിന് ഇറങ്ങും


അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ, നിരക്ക് വർധന അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് യോ​ഗം ചേരും. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.


ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് ഏർപ്പെടുത്താനാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോ​ഗത്തിൽ അധിക വൈദ്യുതി വാങ്ങുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.