Trivandrum: സംസ്ഥാനത്ത് 6450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഏറ്റവും വലിയ പ്രത്യേകത 30 ശതമാനം വനിതകളെ ഇതിൽ ഉൾപ്പെടുത്തിയെന്നതാണ്. അപകടപ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിന് ഇത് വലിയ സഹായമാണ്.സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ സജ്ജമാകുന്നതോടെ അപകട രക്ഷാ പ്രതിരോധ പ്രവർത്തനങ്ങൾ പതിൻമടങ്ങ് കരുത്താർജിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: Kerala COVID Update : സംസ്ഥാന കോവിഡ് കേസുകളിൽ നേരിയ കുറവ്, ഇന്ന് രോഗബാധ 6,000ത്തിൽ അധികം പേർക്ക്



പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടാൻ മികച്ച രക്ഷാപ്രവർത്തനം കാഴ്ച വയ്ക്കാനാവണം. ഇതിന് സേനയെ ആധുനികവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിശമന സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ പ്രധാനമായും ശ്രദ്ധിക്കുന്നത്.


ALSO READ: Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla


49 പേരാണ് പുതിയതായി അഗ്‌നിശമന സേനയുടെ ഭാഗമായത്. ഇതിൽ നാലു പേർ എൻജിനിയറിങ് ബിരുദധാരികളും 21 പേർ ബിരുദധാരികളും നാല് ഡിപ്‌ളോമക്കാരും ഐ. ടി. ഐ പാസായ അഞ്ചു പേരും ഉൾപ്പെടുന്നു. പ്രളയ കാലത്തും കാലവർഷം മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കോവിഡ് മഹാമാരിയുടെ വേളയിലും അഗ്‌നിശമന സേന സ്തുത്യർഹമായ സേവനം കാഴ്ചവച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.