സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്; പവന്‍ 80 രൂപ വര്‍ധിച്ചു
മൂന്നാഴ്ചക്കിടെ ഏകദേശം ആയിരം രൂപയിലധികമാണ് കുറഞ്ഞത്
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധനവ്. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,400 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുത്തനെ താഴുന്നതാണ് ദൃശ്യമായത്. മൂന്നാഴ്ചക്കിടെ ഏകദേശം ആയിരം രൂപയിലധികമാണ് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ശനിയാഴ്ച 25 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3865 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് രൂപയാണ് 90 വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...