കൊച്ചി:  മുഖ്യമന്ത്രിയുമായി തനിക്ക് വ്യക്തിപരമായ അടുപ്പം ഇല്ലെന്നും തന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോണിൽ നിന്നും തന്നെ വിളിച്ച് അനുശോചനം അറിയിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് (Swapna Suresh) എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റിന് മൊഴി നൽകിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി (Pinaryi Vijayan)യുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.   


Also read: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു 


കോൺസൽ ജനറലിന്റെ (Consulate General) കൂടെയല്ലാതെ താൻ ഒരു തവണ മാത്രമേ മുഖ്യമന്ത്രിയെ കണ്ടുളളുവെന്നും അത് ഷാർജ ഭരണാധികാരിയുടെ സ്വീകരണവുമായി ബന്ധപ്പെട്ടാണെന്നും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചകൾ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.  മുഖ്യമന്ത്രിയ്ക്ക് സ്വർണ്ണക്കടത്തുമായി (Gold smuggling) ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നാണ് സ്വപ്ന മൊഴി നൽകിയത്.    


Also read: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ച; ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം ആരംഭിച്ചു 


ഇതിനിടയിൽ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും പലതവണ കോൺസുലേറ്റിൽ വന്നിരുന്നുവെന്നും മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി (Kadakampalli Surendran) കോൺസുലേറ്റിനെ കണ്ടതെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്.  കൂടാതെ കള്ളക്കടത്തിനെക്കുറിച്ച് ഒന്നും കോൺസുലേറ്റ് ജനറലിനോട് പറഞ്ഞിരുന്നില്ലയെന്നും സ്വർണം രണ്ടു തവണ വന്നപ്പോൾ അറ്റാഷെയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്നയ്ക്ക ജോലി ലഭിച്ചത് എം. ശിവശങ്കറിന്റെ ഇടപെടൽ മൂലമാണെന്നും സരിത്ത് എഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.