കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ച; ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം ആരംഭിച്ചു

മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും, മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും മറ്റ് വകുപ്പ് മേധാവികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.  

Written by - Ajitha Kumari | Last Updated : Oct 20, 2020, 09:49 AM IST
  • ചികിത്സയിൽ ഒരു രീതിയിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നാണ് മെഡിക്കൽ കോളേജിന്റെ നിലപാട്.
  • ഇതിനിടയിൾ വിവാദ ഓഡിയോ സന്ദേശം തയ്യാറാക്കിയ നഴ്സിങ് ഓഫീസറെ ഇന്നലെതന്നെ സസ്പെൻഡ് ചെയ്തിരുന്നു.
  • വിഷയത്തിൽ ഹാരിസിന്റെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചിട്ടുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ച; ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം ആരംഭിച്ചു

കൊച്ചി:  ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥമൂലം കൊറോണ രോഗി കളമശ്ശേരി മെഡിക്കൽ കോളേജിൽ (Kalamassery Medical College) മരിച്ച സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ (K K Shailaja)യുടെ നിര്ദ്ദേശപ്രകാരമാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ റംല ബീവി അന്വേഷണം നടത്തുന്നത്.  

മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും, മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും മറ്റ് വകുപ്പ് മേധാവികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.    മാത്രമല്ല അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നും റംല ബീവി അറിയിച്ചിട്ടുണ്ട്.  

Also read: ഓക്സിജൻ കിട്ടാതെ COVID 19 രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

എന്നാൽ ചികിത്സയിൽ ഒരു രീതിയിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലയെന്നാണ് മെഡിക്കൽ കോളേജിന്റെ (Kalamassery Medical College) നിലപാട്.  ഇതിനിടയിൾ വിവാദ ഓഡിയോ സന്ദേശം തയ്യാറാക്കിയ  നഴ്സിങ് ഓഫീസറെ ഇന്നാലെതന്നെ സസ്പെൻഡ് ചെയ്തിരുന്നു.  വിഷയത്തിൽ ഹാരിസിന്റെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചിട്ടുണ്ട്.   

Also read: ഓക്സിജൻ കിട്ടാതെ COVID 19 രോഗി മരിച്ചെന്ന ആരോപണം; നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

ഫോർട്ട് കൊച്ചി സ്വദേശിയായ സി കെ ഹാരിസിന്റെ മരണ കാരണം കൊറോണയല്ല (Covid19) മറിച്ച് വെന്റിലേറ്റർ ട്യൂബുകൾ മാറികിടന്നത് മൂലമാണെന്ന നഴ്സിങ് ഓഫീസർ (Nursing Officer)ജലജ ദേവിയുടെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഈ വിവരം ഡോക്ടർമാർ പുറത്തുവിടാത്തതിനാലാണ് ഉത്തരവാദികൾ രക്ഷപ്പെട്ടതെന്നും ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News