Covid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചത്.
Thiruvananthapuram : കോവിഡ് മൂന്നാം തരംഗം (Covid Third Wave) ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ കേരളത്തിൽ (Kerala) മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചത്.
സർക്കാർ കോവിഡിന്റെ അടുത്ത തരംഗം നേരിടാനായി അതിവിപുലമായ പദ്ധതികൾ തന്നെയാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിന്റെ ഭാഗമായി വിവിധ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രധാന ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉടനടി ക്രമീകരിക്കും. വിവിധ ആശുപത്രികളിൽ (Hospital) പീഡിയാട്രിക് ഐസിയുകളുടെ എണ്ണം വൻതോതില്‍ വര്‍ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും ഇതൊടൊപ്പം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Muttil forest robbery case: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ
ഇത്തരം തീരുമാനങ്ങളെലാം തന്നെ ഉടനടി പൂർത്തിയാക്കുമെന്നും കോവിഡ് മൂന്നാം തരംഗം നേരിടുന്നതിൽ വളരെയധികം പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ആസ്സുഊത്രികളിലും ഇപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല പോസ്റ്റ് കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കുട്ടികളിലെ രോഗബാധയെ കുറിച്ചതും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നും. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...