Thiruvananthapuram : പ്രളയത്തെ (Kerala Flood) കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ജലനയം കേന്ദ്രത്തിന്റെ ജലനയത്തിന് അനുസരിച്ച് മാറ്റിട്ടില്ലയെന്നും വലിയ സ്കെയിലിലുള്ള ഫ്ലഡ് ഹസാർഡ് മാപ്പ് (Flood Hazard Map) സംസ്ഥാനത്ത് ഇല്ലെന്നുമാണ് CAG കേരള നിയമസഭ മേശപ്പുറത്ത് വെച്ച് റിപ്പോർട്ടിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് മഴയെക്കുറിച്ച കൃത്യമായ ഒരു പ്രവചനം നൽകുന്ന സംവിധാനമില്ല. മഴയെപ്പറ്റിയുള്ള തത്സമയ വിവരങ്ങളൊന്നുമില്ല എന്ന് CAG റിപ്പോർട്ടിൽ എടുത്ത് പറയുന്നു. പ്രളയ മുന്നൊരുക്കൾക്കും അതിന്റെ നിയന്ത്രണങ്ങൾക്കും നിവാരണത്തിനും സംസ്ഥാനം കൃത്യമായി നടത്തുന്നു എന്ന പറയുന്ന സർക്കാരിന് പ്രതികൂട്ടിലാക്കുന്നതാണ് CAG റിപ്പോർട്ട്.


ALSO READ : Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു


അടിക്കടിയായി വെള്ളപ്പൊക്കം ഉണ്ടാകുന്ന സംസ്ഥാനത്ത് വലിയ സ്കെയിലുള്ള ഒരു ഫ്ലഡ് ഹസാർഡ് മാപ്പില്ലാത്തത് വലിയ പോരായ്മായി CAG ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിൽ സംസ്ഥാനത്തുള്ള ഫ്ലഡ് മാപ്പ് പ്രളയ സാധ്യത പ്രജദേശങ്ങൾക്കുള്ള ജലകമ്മീഷന്റെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയല്ലെന്നും CAG റിപ്പോർട്ട് പറയുന്നുണ്ട്.


ALSO READ : Kerala Heavy Rain : സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടലും മഴവെള്ള പാച്ചിലും റിപ്പോർട്ട് ചെയ്തു; ആളപായമില്ല


കൂടാതെ സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥ പ്രവചനാതീതമാണെന്നുള്ള പൊതുജനങ്ങൾ അഭിപ്രായം റിപ്പോർട്ടിൽ ശരിവെക്കുന്നുണ്ട്. അതുകൊണ്ട്  മഴയുടെയും നദിയുടെ ഒഴിക്കിനെയും കുറിച്ച് വിശ്വാസയോഗ്യവും കൃത്യമായി മുന്നറിയിപ്പുകൾ നൽകുന്നതിൽ സംസ്ഥാനം പരാജയമാണെന്ന് CAG. 


ALSO READ : Kerala Rain Update|സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യത


ഇതിനെ പുറെ റിപ്പോർട്ടിൽ പ്രത്യേകയമായി CAG സക്ഷ്യപ്പെടുത്തുന്നത് ഇനവയൊക്കെയാണ്, 2018 ഉണ്ടായ മഹാപ്രളയക്കാലത്ത് ഇടമലയാർ അണക്കെട്ടിൽ റൂൾ കർവ് ഉണ്ടായിരുന്നില്ലയെന്നാണ്. KSEB യുടെ  അണക്കെട്ടുകളിൽ 2019 വരെ സംഭരണശേഷി സർവെകളോ മണ്ണ് അടിയുന്നത് മനസ്സിലാക്കാനുള്ള പഠനങ്ങളോ ഉണ്ടായിട്ടില്ല. പെരിയാറിലേക്ക് വെള്ളം വഴി തിരിച്ച് ഒഴുക്കി വിടാനുള്ള കനാൽ കൊച്ചി വിമാനത്താവളം കമ്മീഷൻ 20 വർഷമായിട്ടും ഉണ്ടായിട്ടില്ല. തുടങ്ങിയ നിരവധി സംഭവങ്ങളാണ് സംസ്ഥാന സർക്കാരിന് നേരെ ചോദ്യ ചിഹ്നമായി CAG റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനെല്ലാം സർക്കാർ സഭയിൽ മറുപടി പറയേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.