പത്തനംതിട്ട : ശബരിമലയിൽ തീർഥാടകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ എടുക്കുന്നത് ചിറ്റമ്മ നയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാകാലത്തും ഇടത് സർക്കാർ ശബരിമലയോട് ചിറ്റനയം തന്നെയാണ് കാട്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി പത്തംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുമ്പിൽ സംഘടിപ്പിച്ച മാർച്ചും പ്രതിഷേധ ധർണ്ണയും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതി വിധിയുടെ മറവിൽ ഒരു ആക്രമണിവും നടത്താതെ ആചാര സംരക്ഷണത്തിനായി സമരം ചെയ്ത സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തവരാണ് ഈ സർക്കാർ. അവർക്കെതിരെ എടുത്ത കേസ് പോലും പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. എന്നാൽ  കോടതി യോഗ്യരല്ല എന്ന കണ്ടെത്തിയ വൈസ് ചാൻസലർമാരെ സംരക്ഷിക്കാൻ പ്രയാസപ്പെടുകയാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


ALSO READ : House attack: സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം


പത്തനംതിട്ട ഡി സി സി അധ്യക്ഷൻ സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി സി സി സെക്രട്ടറി മധു പഴകുളം, മാലേത്ത് സരളാ ദേവി മുൻ എം എൽ എ, അഡ്വ. കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.