കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകാൻ തീരുമാനമായി. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശമ്പളം ഒറ്റത്തവണയായി നൽകാൻ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി  ഗണേഷ് കുമാർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.


കെഎസ്ആർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രൂപം നൽകും: മന്ത്രി ഗണേഷ് കുമാർ


തിരുവനന്തപുരം: കാലത്തിൻ്റെ മാറ്റത്തിനൊപ്പം കെഎസ്ആ‍ർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാ കൺസൺഷന് കാർഡിന് പകരം സ്മാർട്ട് കാർഡ് നൽകും. മറ്റ് യാത്രക്കാർക്ക് ടിക്കറ്റിനിന് കാശിന് പകരമായി ഒൺലൈൻ പേയ്മെൻ്റ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 


നൂതന സംവിധാനങ്ങൾ മൂന്ന് മാസങ്ങൾക്കുള്ളിൽ ഒരുക്കും. കെഎസ്ആ‍ർടിസി ഡിപ്പോയിലെത്തി ക്യൂ നിൽക്കാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിലിരുന്ന് തന്നെ സ്വന്തം ഫോണിൽ കെഎസ്ആർടിസി സൈറ്റിൽ കയറി കൺസഷനിനായുള്ള നടപടി ക്രമങ്ങൾ ചെയ്യുവാനുള്ള സംവിധാനം ഒരുക്കും.


ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡിപ്പോയിൽ ചെന്ന് ഐഡൻ്റിൻ്റി കാർഡ് കാണിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കൺസഷൻ കാർഡ് വാങ്ങാൻ സാധിക്കും. ഇതോടെ കുട്ടികൾക്കുള്ള കൺസഷൻ്റെ പേരിലുള്ള ഡിപ്പോയിലുള്ള തിരക്ക് ഒഴിവാക്കാനാകും. കൂടാതെ കെഎസ്ആർടിസിയുടെ ഇരുപതോളം ഡിപ്പോയിലെ ടോയ്ലറ്റ് പുതുക്കി പണിയുമെന്നും മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.