തിരുവനന്തപുരം: രാജഭവനിൽ ഗവർണർ വാർത്തസമ്മേളനം വിളിച്ചതിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിസഭയുടെ നിർദ്ദേശാനുസരം വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത് സുപ്രീംകോടതി പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഷംസീർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏറെനാളുകൾക്കു ശേഷം മുഖ്യമന്ത്രി വീണ്ടും വാർത്താസമ്മേളനം വിളിച്ചപ്പോൾ ഗവർണറുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാൻ മാർഗങ്ങളുണ്ട്. പക്ഷേ, പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ല. കൂടാതെ ഗവർണറുടെ ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരുമായുള്ള ആശയവിനിമയത്തിന്  നിയതമായ മാർഗങ്ങളുണ്ട്. ഇതിൽ നിന്ന് വ്യതിചലിക്കുന്നത് കൊണ്ടാണ് സംസാരിക്കേണ്ടി വരുന്നത് എന്ന മുന്നറിയിപ്പ് നൽകിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. ഗവർണർ വാർത്താസമ്മേളനത്തിൽ നടത്തിയപ്പോൾ ആർഎസ്എസിന് സ്നേഹവും പ്രശംസയും വാരിക്കോരി നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു.


ALSO READ : ഗവർണർ പദവിയുടെ അന്തസ് കളഞ്ഞാണ് ആർഎസ്എസ് തലവനെ സന്ദർശിച്ചത്; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ
 
സംഘടനകളിൽ നിന്ന് അകലം പാലിക്കേണ്ട ഭരണഘടന പദവിയാണ് ഗവർണറുടേത്. ഇതേ പദവിയിലിരുന്ന് ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഗവർണർ ഊറ്റം കൊള്ളുകയാണ്. ഇത് ശരിയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു


ഗവർണർ ഒപ്പിടുന്ന ബില്ലിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. അദ്ദേഹത്തിന്റെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുന്നു. വർഗീയതയുടെയും വിഭാഗീയതയുടെയും വക്താക്കളാണ് ആർഎസ്എസ്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണിത്. ഭരണഘടന വ്യവസ്ഥകൾ കാറ്റിൽ പരത്തുന്നത് ആപത്കരം. ഗവർണർ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നത് ആർ എസ് എസിനെയെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേന്ദ്ര ഏജന്‍റ് പോലെ പലയിടത്തും ഗവര്‍ണര്‍ പെരുമാറുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ തമിഴ്നാട്ടിലും രാജസ്ഥാനിലും നിയമം പാസാക്കിയിട്ടില്ലേ. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനാണ് ഗവർണറുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.