തിരുവനന്തപുരം: സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവന് സുരക്ഷ കൂട്ടി. രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധിച്ച ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഗവർണർക്കെതിരായി സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർധിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കത്തയച്ച നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്‍റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ  അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.


Also Read: ധനമന്ത്രി രാജിവെക്കേണ്ടി വരും; മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ


 


ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളിക്കത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡൽഹിയിലാണുള്ളത്. ആരിഫ് മുഹമ്മദ് ഖാന്റെ തുടര്‍ നീക്കം എന്താകുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.