ധനമന്ത്രി രാജിവെക്കേണ്ടി വരും; മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

അണികളെ പ്രകോപിതരാക്കി ഗവർണർക്ക് എതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുന്നത് സർക്കാർ തെറ്റായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണെന്ന് സുരേന്ദ്രൻ.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 08:39 PM IST
  • നിയമം അറിയാവുന്ന എല്ലാവർക്കും മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
  • ഗവർണർക്ക് എതിരെ അണികളെ പ്രകോപിതരാക്കി തെരുവിൽ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുന്നത് സർക്കാർ തെറ്റായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ്.
  • സർക്കാർ ശരിയായ രീതിയിൽ ആണെങ്കിൽ നിയമപരമായി ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യാം.
ധനമന്ത്രി രാജിവെക്കേണ്ടി വരും; മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

മലപ്പുറം: ധനകാര്യ മന്ത്രി കെഎൻ ഗോപാലിനെതിരെ നടപടി വേണമെന്ന് ഗവർണർ ആവശ്യപ്പെട്ട സാഹചര്യത്തിൽ മന്ത്രിയെ മുഖ്യമന്ത്രി രാജിവെപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമം അറിയാവുന്ന എല്ലാവർക്കും മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. ഗവർണർക്ക് എതിരെ അണികളെ പ്രകോപിതരാക്കി തെരുവിൽ യുദ്ധം പ്രഖ്യാപിക്കേണ്ടിവരുന്നത് സർക്കാർ തെറ്റായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ്. സർക്കാർ ശരിയായ രീതിയിൽ ആണെങ്കിൽ നിയമപരമായി ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യാം. വിസിമാരുടെ നിയമനം നിയമാനുസൃതം ആണെങ്കിൽ ഒരു കോടതിയിലും സർക്കാർ പരാജയപ്പെടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ധനമന്ത്രി കെഎൻ ബാല​ഗോപാലിലുള്ള പ്രീതി നഷ്ടമായെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദഗവർണർ കത്തയയ്ക്കുകയും ചെയ്തു. പ്ലഷർ നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കി. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

Also Read: 'ഇത് വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാനുള്ള ഒത്തുകളി; ​ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

 

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരാമര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രാദേശികവാദം ആളിക്കത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡൽഹിയിലാണുള്ളത്. ആരിഫ് മുഹമ്മദ് ഖാന്റെ തുടര്‍ നീക്കം എന്താകുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News