Governor Press Meet: ഗവർണറുടെ അസാധാരണ വാർത്താ സമ്മേളനം, കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു
ചരിത്ര കോൺഗ്രസ്സിൽ തനിക്ക് കാത്തിരിക്കേണ്ടി വന്നു. ആകെ മൂന്ന് മിനിട്ട് സമയമാണ് ലഭിച്ചതെന്നും ഗവർണർ
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി തന്നെ കണ്ടിരുന്നെന്നും. വെയിറ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നെന്നും ഗവർണർ വ്യക്തമാക്കി. തന്നോട് ചോദിക്കാതെ എജി വിഷയത്തിൽ നിയമോപദേശം നൽകിയെന്നും അദ്ദേഹം പറയുന്നു. വിസിയുടെ പുനർ നിയമനത്തിന് തൻറെ നേൽ സമ്മർദ്ദം ചെലുത്തിയെന്നും ഗവർണർ ആരോപിക്കുന്നു. രാജ്ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഗവർണറുടെ വെളിപ്പെടുത്തൽ.
ഇതിൻറെ ഭാഗമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആദ്യ കത്ത് 2021 ഡിസംബർ 8-നാണ് എത്തിയത്. ഇത്തരത്തിൽ മൂന്ന് കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായും ഗവർണർ ചൂണ്ടിക്കാട്ടുന്നു.കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിലെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.വിഡിയോ താനോ രാജ്ഭവനോ നിർമ്മിച്ചതല്ല.പി.ആർ ഡി ചാനലുകളിൽ എന്നിവടങ്ങിൽ നിന്ന് ശേഖരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.തന്നെ തടഞ്ഞവരിൽ ബിജു കണ്ടെ കൈ കെ.കെ രാഗേഷ് എന്നിവർ മുഖ്യമന്ത്രിയുടെ പേഴ്സ്ണൽ സ്റ്റാഫിലുണ്ട്.കെകെ രാഗേഷ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ചരിത്ര കോൺഗ്രസ്സിൽ തനിക്ക് കാത്തിരിക്കേണ്ടി വന്നു. ആകെ മൂന്ന് മിനിട്ട് സമയമാണ് ലഭിച്ചതെന്നും. ചരിത്രകാരൻ ഇർഫാൻ ഹബീബ് 45 മിനിട്ട് സംസാരിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സമ്മേളനത്തിൽ കേന്ദ്രത്തിനതിരെ പറഞ്ഞപ്പോൾ ഇർഫാൻ ഹബീബ് തന്നെ നോക്കി. തന്നോട് ഗോസ്സെയെ ഉദ്ധരിക്കാൻ ആവശ്യപ്പെട്ടെന്നും ഗവർണർ പറയുന്നു. അതേസമയം കെടി ജലീലിനെ കുറിച്ചും ഇപി ജയരാജനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
കെടി ജലീൽ പാക്കിസ്ഥാൻ ഭാഷ സംസാരിച്ചു.ഇത് അവരുടെ പരിശീലന ക്യാബിൽ നിന്നും കിട്ടുന്നതാണ്.അഭിപ്രായങ്ങളെ അടിച്ചർത്തുന്ന വിദേശ ആശയ സംഹിതയാണ് അവരുടേത്. രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണം എന്ന് നിർദ്ദേശിച്ച് കത്തെഴുതിയ സർക്കാർ സെക്രട്ടറി കേരളത്തിലുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...