Tokyo Olympics: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ
ഒളിംപിക്‌സിന് (Tokyo Olympics) യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിംപിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമായിട്ട് 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
തിരുവനന്തപുരം: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
ഒളിംപിക്‌സിന് (Tokyo Olympics) യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിംപിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമായിട്ട് 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇവരുടെ പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് ഈ തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.
കെ ടി ഇര്‍ഫാന്‍, ജിസ്‌ന മാത്യു, മുഹമ്മദ് അനസ്, വി കെ വിസ്മയ, നോഹ് നിര്‍മ്മല്‍ ടോം, എം ശ്രീശങ്കര്‍, പി യു ചിത്ര, എം പി ജാബിര്‍, പി ആര്‍ ശ്രീജേഷ്, യു കാര്‍ത്തിക് എന്നിവരാണ് ഒളിംപിക്‌സിന് യോഗ്യത നേടിയവർ. പട്യാലയിൽ നടക്കുന്ന ദേശീയ സീനിയർ മീറ്റിൽ പങ്കെടുക്കുന്നവർക്കും ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസരം ലഭിക്കും.
ജൂലൈ 23 നാണ് ടോക്യോയിൽ ഒളിംപിക്‌സിന് (Tokyo Olympics) തുടക്കംകുറിക്കുന്നത്. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...