മലയാളി Long Jump താരം Murli Sreeshankar സ്വന്തം ദേശീയ റിക്കോർഡ് തിരുത്തി Tokyo Olympics ന് യോ​ഗ്യത നേടി

ലോങ് ജമ്പിൽ 8.26 മീറ്റർ ചാടിയാണ് മുരളി പുതിയ ദേശീയ റിക്കോർഡിട്ടത്. ഒളിമ്പിക്സ് യോ​ഗ്യതയ്ക്ക് വേണ്ടത് 8.22 മീറ്ററാണ്. നേരത്തെയുള്ള താരത്തിന്റെ തന്നെ ദേശീയ റിക്കോ‌ർഡ്  8.20 മീറ്ററായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 07:32 AM IST
  • പാട്യാലയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ സീനയർ അത്ലെറ്റിക് ചാമ്പ്യൻഷിപ്പലാണ് പുതിയ ദേശീയ റിക്കോർഡ് സൃഷ്ടിച്ച ഒളിമ്പിക്സ് യോ​ഗ്യത സ്വന്തമാക്കിയത്.
  • ലോങ് ജമ്പിൽ 8.26 മീറ്റർ ചാടിയാണ് മുരളി പുതിയ ദേശീയ റിക്കോർഡിട്ടത്.
  • ഒളിമ്പിക്സ് യോ​ഗ്യതയ്ക്ക് വേണ്ടത് 8.22 മീറ്ററാണ്.
  • നേരത്തെയുള്ള താരത്തിന്റെ തന്നെ ദേശീയ റിക്കോ‌ർഡ് 8.20 മീറ്ററായിരുന്നു.
മലയാളി Long Jump താരം Murli Sreeshankar സ്വന്തം ദേശീയ റിക്കോർഡ് തിരുത്തി Tokyo Olympics ന് യോ​ഗ്യത നേടി

Patiala : മലയാളി Long Jump താരം Murli Sreeshankar Tokyo Olympics ന് യോ​ഗ്യത നേടി. തന്റെ തന്നെ National Record തിരുത്തിയാണ് മുരളി ശ്രീശങ്കർ ടോക്കിയോ ഒളിമ്പിക്സിന് ബെർത്ത് ഉറപ്പിച്ചത്. ന്യൂ ഡൽഹി പാട്യാലയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ സീനയർ അത്ലെറ്റിക് ചാമ്പ്യൻഷിപ്പലാണ് പുതിയ ദേശീയ റിക്കോർഡ് സൃഷ്ടിച്ച ഒളിമ്പിക്സ് യോ​ഗ്യത സ്വന്തമാക്കിയത്. 

ലോങ് ജമ്പിൽ 8.26 മീറ്റർ ചാടിയാണ് മുരളി പുതിയ ദേശീയ റിക്കോർഡിട്ടത്. ഒളിമ്പിക്സ് യോ​ഗ്യതയ്ക്ക് വേണ്ടത് 8.22 മീറ്ററാണ്. നേരത്തെയുള്ള താരത്തിന്റെ തന്നെ ദേശീയ റിക്കോ‌ർഡ്  8.20 മീറ്ററായിരുന്നു. 

ALSO READ : ISL 2020-21 : ISL കപ്പിൽ ആദ്യമായി മുത്തമിട്ട് Mumbai City FC, ATK Mohan Bagan നെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്താണ് മുംബൈ ആദ്യ കിരീടം ചൂടിയത്

21കാരനായ മുരളി മത്സരത്തിലെ തന്റെ അഞ്ചാം അവസരത്തിലാണ് 2018 താൻ സൃഷ്ടിച്ച തന്റെ മുൻ ദേശീയ റിക്കോർഡ് തിരുത്തിയത്. ആദ്യം 8.02 മീറ്റർ ചാടിയ മുരളി അടുത്ത ഓരോ തവണയും തന്റെ പ്രകടനം മെല്ല മെച്ച പെടുത്തുകയായിരുന്നു. 8.04 മീറ്റർ, 8.07 മീറ്റർ, 8.09 മീറ്റർ ചാടിയതിന് ശേഷമാണ് തന്റെ അഞ്ചാം ചാട്ടത്തിൽ 8.26 മീറ്റർ കടന്ന് പുതിയ ദേശീയ റിക്കോർഡിട്ടത്.

ALSO READ : India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli

ലോങ് ജമ്പിൽ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യാഹിയ 8 മീറ്റർ വെള്ളി സ്വന്തമാക്കി. 7.60 ചാടിയ കർണടകയുടെ എസ് ലോകേഷിനാണ് വെങ്കലം.

ALSO READ : പുതിയ ഇന്നിംഗ്‌സിനായി ശ്രീ കാത്തിരിക്കുന്നു; ഇന്ത്യൻ കുപ്പായത്തിലേക്ക് എത്താനുള്ള സാധ്യകൾ ഇങ്ങനെ

പുരുഷന്മാരുടെ 20 കിലോ മീറ്റർ നടത്തത്തിൽ കെ ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ റോഹില്ല, വനിതകളുടെ 20 കിലോ മീറ്റ‌ർ നടത്തത്തിൽ ഭാവന ജാട്ട്, പ്രിയങ്ക് ​ഗോസ്വാമിയും നേരത്തെ ഒളിംമ്പിക്സ് യോ​ഗ്യത നേടിയിരുന്നു. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ശിവ്പാൽ സിങും, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സേബിൾ, മിക്സിഡ് 4X 400 മീറ്റർ റില ടീമും ടോക്കിയേോ ഒളിമ്പിക്സ് യോ​ഗ്യത നേടിട്ടുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News