വനിതക്കളുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ട് മെൻസ്ട്രൽ കപ്പ് ക്യാമ്പയിന് തുടക്കമിടാൻ ഒരുങ്ങിയിരിക്കുകയാണ് കേരള സർക്കാർ. ഇതിനായി സർക്കാർ 10 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. പരിസ്ഥിതിയിൽ നാപ്കിനുകൾ ഉണ്ടാകുന്ന ആഘാതം ഒഴിവാക്കാനും കൂടിയാണ് എൽഡിഎഫ് സർക്കാർ പുതിയ പ്രചാരണത്തിന് ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായി ആണ്  പരിസ്ഥിതി ആഘാതത്തെ നേരിടാൻ ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാപ്കിനിന് പകരമായുള്ള ഏറ്റവും പരിസ്ഥിതി സൗഹൃദമായ മാര്ഗ്ഗമാണ് മെൻസ്ട്രൽ കപ്പ്. സാനിറ്ററി നാപ്കിനുകൾക്കു പകരം എം-കപ്പുകൾ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഫെബ്രുവരി 3ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും സർക്കാർ തലത്തിൽ ബോധവൽക്കരണ പരിപാടികളും പ്രചാരണങ്ങളും നടത്തുമെന്നും ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ALSO READ: Kerala New Driving Licence: ഇനി ലൈസൻസ് പുത്തൻ പിവിസി പെറ്റ് ജി കാർഡിൽ; ഒടുവിൽ വിധി


സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് മെൻസ്ട്രൽ കപ്പുകൾ. പാഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ  മെൻസ്ട്രൽ കപ്പുകൾക്കില്ല. ഇത് ഉപയോഗിക്കുന്നത് വഴി  പാഡുകൾ പോലെയുള്ള ഹാനികരമായ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നതും ഒഴിവാക്കാം.  കൂടാതെ ഇത് ഉപയോഗിക്കുന്നത് വഴി അണുബാധയുണ്ടാകാനുള്ള സാധ്യതയും വളരെയധികം കുറയും. 


മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ ലാറ്റക്സ് റബ്ബറിൽ ഉണ്ടാകുന്ന ചെറിയ കപ്പുകളാണ് ഇവ. ബെല്ലിന്റെ രൂപത്തിലാണ് ഇവ നിർമ്മിക്കുന്നത്. യോനിയിൽ വെക്കാൻ പാകത്തിനാണ് ഇവ ഈ രൂപത്തിൽ നിർമ്മിക്കുന്നത്. യോനിയിൽ നിന്ന് രക്തം പുറത്ത് പോകാതെ ഈ കപ്പിൽ ശേഖരിക്കാൻ സാധിക്കും. ഒരു കപ്പ് ഏറ്റവും കുറഞ്ഞത് 5 വർഷങ്ങൾ വരെ ഉപയോഗിക്കാം. 8 മുതൽ 12 മണിക്കൂറുകളിൽ കപ്പിൽ നിന്നും രക്തം കളഞ്ഞ് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കണം. കൂടാതെ ഓരോ  ആർത്തവകാലം കഴിയുമ്പോഴും ഇവ തിളച്ച വെള്ളത്തിലിട്ട് അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.


സാനിറ്ററി പാഡുകൾ, ടാംപൺ എന്നിവയെക്കാൾ കപ്പുകൾക്ക് ചിലവ് കുറവാണ്. ഒറ്റത്തവണ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. ലീക്കേജിന്റെ പേടി ആവശ്യമില്ല. കൂടാതെ യാതൊരുവിധ കെമിക്കലുകളും അടങ്ങിയിട്ടില്ലാത്തത് കൊണ്ട് വളരെയധികം സുരക്ഷിതവുമാണ്. കൂടാതെ പാഡുകൾ, ടാംപൺ എന്നിവയെ പോലെ പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല.


യാത്രകളും മറ്റും ചെയ്യുമ്പോൾ ഇത് വളരെ ഉപകാരപ്രദമാണ്. ൧൨ മണിക്കൂറുകൾ വരെ ഇവ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് യോനിയിൽ വെക്കുന്നതും, തിരികെയെടുക്കുന്നതും വളരെ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്. കൂടാതെ ശരിയായ അളവിൽ ഉള്ളത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധനെ കാണാൻ ശ്രദ്ധിക്കണം. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.