തിരുവനന്തപുരം: ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം മൂലം നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുമായി സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കൃഷി ഉദ്യോഗസ്ഥരെയും ഉള്പ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികൾ നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. എനർജി മാനേജ്‌മെന്റ് സെന്ററും (ഇഎംസി) അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റും (ഡിഒഎഎഫ്‌ഡബ്ല്യു) ചേർന്നാണ് പരിപാടികൾ നടപ്പിലാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ ജില്ലാതല ശിൽപശാലയും ജൂലായ് 25-ന് തിരുവനന്തപുരം ഇഎംസി കാമ്പസിൽ നടക്കും. കേരള കൃഷി മന്ത്രി പി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും, ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.


തുടർന്ന്, എല്ലാ ജില്ലകളിലും കാലാവസ്ഥാ പ്രതിരോധവും ഊർജ്ജ കാര്യക്ഷമത എന്ന തലക്കെട്ടോടെ കാർഷിക മേഖലയിലെ സിആർഇഇഎ അല്ലെങ്കിൽ കാലാവസ്ഥാ ഗവേഷണ ആശയവിനിമയ സ്ഥാപനമായ അസാർ, ഊർജ്ജ കാര്യക്ഷമതയുമായി ബന്ധപ്പെട്ട ഗവേഷണത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്ക്വിനോക്റ്റ് എന്നിവയുമായി സഹകരിച്ച് പരിപാടികൾ സംഘടിപ്പിക്കും


ALSO READ: വസ്തു പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി


കേരളത്തിന്റെ തീരപ്രദേശം, പശ്ചിമഘട്ടത്തിലെ കുത്തനെയുള്ള ചെരിവുകൾ, ഇടതൂർന്ന നഗരപ്രദേശങ്ങൾ എന്നിവ കാരണം കാലാവസ്ഥാ വ്യതിയാനത്തിന് ഏറെ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തിന്റെ കാർഷിക മേഖലയിൽ ഇത്തരമൊരു ഇടപെടൽ അനിവാര്യമാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


“കൂടാതെ, കേരളം ഇപ്പോൾ പ്രളയം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങളെ നിരന്തരമായി അഭിമുഖീകരിക്കേണ്ടി വരുകയാണ്. തുടരെയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങൾ വലിയ നാശനഷ്ടമാണ് സർക്കാറിന് ഉണ്ടാക്കുന്നത്. 
“കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ, സംസ്ഥാനത്തെ പ്രധാന മേഖലകളുടെ അഡാപ്റ്റീവ് കപ്പാസിറ്റിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു. 


കേരളത്തിന്റെ ഭൂവിസ്ത്രിതിയുടെ 60 ശതമാനവും കൃഷിയാണ്, സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 17 ശതമാനം ഉപജീവനമാർ​ഗം എന്നത് കൃഷിയാണ് അതുകൊണ്ട് തന്നെ കൂടെക്കൂടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ കാർഷികമേഖലയെ സാരമായി ബാധിച്ചു. ഇന്ത്യയിൽ മൊത്തം ഹരിതഗൃഹ വാതക (ജിഎച്ച്ജി) ഉദ്‌വമനത്തിന്റെ 18 ശതമാനവും കാർഷികമേഖലയിൽ നിന്നാണ്.


കേരളത്തിന്റെ കാര്യത്തിൽ, മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 7 ശതമാനം സംഭാവന ചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. ബോധവൽക്കരണത്തിൻരെ പ്രധാന ലക്ഷ്യം എന്നത് ങ്കെടുക്കുന്നവരെ വിവിധ ദേശീയ, സംസ്ഥാന തലത്തിലുള്ള പദ്ധതികളിലേക്ക് പരിചയപ്പെടുത്തുകയും കാലാവസ്ഥാ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ടിംഗ് ഒരുക്കുകയുമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.