Bribe: വസ്തു പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

2009 ജൂലൈയിലായിരുന്നു വസ്തു പോക്കുവരവ് ചെയ്യുന്നതിനായി ഇയാൾ പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയത്. അന്ന് കയ്യോടെ പിടിയിലാകുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 02:30 PM IST
  • ചതുരം​ഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
  • മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
  • വസ്തു പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കോടതിയുടെ നടപടി.
Bribe: വസ്തു പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് ഓഫീസർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ചതുരം​ഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍  നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കോടതിയുടെ നടപടി.

2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്നു പ്രഭാകരൻ നായർ. 2009 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് 5000 രൂപയാണ് പ്രഭാകരൻ നായർ കൈക്കൂലിയായി വാങ്ങിയത്. ഇത് ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെ.വി. ജോസഫ് കൈയോടെ പിടികൂടുകയായിരുന്നു.

Also Read: Drown Death: തൃശൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പി.ടി കൃഷ്ണൻകുട്ടിയാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില്‍ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ പിള്ള, സരിത. വി. എ. എന്നിവർ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News