Covid 19 : കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സംഘം
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചിട്ടുള്ള കൺടൈന്മെന്റ് സോണുകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ പറഞ്ഞു.
New Delhi : കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേരളത്തിൽ എത്തി സ്ഥിതി വിലയിരുത്തിയ കേന്ദ്ര സംഘം. കേരളത്തിലെ കോവിഡ് പരിശോധനനകൾ കാര്യക്ഷമം അല്ലെന്നും കേന്ദ്ര സംഘം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചിട്ടില്ലെന്നും സംഘം അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചിട്ടുള്ള കൺടൈന്മെന്റ് സോണുകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലെ വീഴ്ച വന്നിട്ടുണ്ടെന്ന് കേന്ദ്ര സംഘം വിലയിരുത്തി. സംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകി.
അതേസമയം സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകൾ ആറ് ദിവസം തുറക്കാം. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ലോക്ക്ഡൗണുണ്ടാകില്ല. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചാണ് ഇനി നിയന്ത്രണം (Covid restrictions) ഏർപ്പെടുത്തുക. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും കടകളുടെ പ്രവർത്തനസമയം ഒമ്പത് മണി വരെ നീട്ടിയിട്ടുണ്ട്.
ALSO READ: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George
രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ തുറക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
ALSO READ: Sunday Lockdown: ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം, ശനിയാഴ്ച സാധാരണ ദിവസം പോലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെയാണ്
1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ചാണ് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ആള്‍ക്കൂട്ട നിരോധനം തുടരും. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...