കൊച്ചി: ശബരിമലയിലെ ഹലാല്‍ (Halal) ശര്‍ക്കര (Jaggery) ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല (Sabarimala) കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാലാണ് കോടതി ഇടപെടല്‍. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ നാളെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്പെഷ്യൽ കമ്മിഷണറോട് റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദത്തിന്റെ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


Also Read: Sabarimala Spot Booking : ശബരിമലയിൽ നാളെ മുതൽ സ്പോട്ട് ബുക്കിങ്, സർക്കാർ ഹൈക്കോടതിയെ അറിയിച്ചു


അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിതെന്നും അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാലറിയിച്ചു.


Also Read: Sabarimala| ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രിയുടെ ഭാര്യ


അതിനിടെ ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വെർച്വൽ ക്യൂവിന് പുറമെയാണ് ഈ സൗകര്യം ഏർപ്പെടുത്തന്നത്. ശബരിമലയിലെ പത്ത് ഇടത്താവളങ്ങളിലായി സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 


മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കാണ് ഈ സൗകര്യം നൽകുന്നത്. തിരിച്ചറയിൽ കാർഡ് (Identity Card) നിർബന്ധമാണ്. പ്രധാനമായും ആധാർ കാർഡ് (Aadhar Card), വോട്ടേഴ്സ് ഐഡി കാർഡ്, കൂടാതെ പാസ്പോർട്ടും (Passport) ബുക്കിങ് ഉപയോഗിക്കാം. രണ്ട് ഡോസ് കോവിഡ് വാക്സിൻ (Vaccine) സ്വീകരിച്ചവർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ള. കോവിഡ് വാക്സിൻ സർട്ടിഫിക്കേറ്റിന്റെ സ്പോട്ട് ബുക്കിങ് സമയത്ത് ഹാജരാക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് 78 മണിക്കൂറുകൾക്ക് മുമ്പ് എടുത്ത് കോവിഡ് RT-PCR പരിശോധന ഫലം ഹാജരാക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.