Sabarimala Spot Booking : ശബരിമലയിൽ നാളെ മുതൽ സ്പോട്ട് ബുക്കിങ്, സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

വെർച്വൽ ക്യൂവിന് പുറമെയാണ് ഈ സൗകര്യം ഏർപ്പെടുത്തന്നത്. ശബരിമലയിലെ പത്ത് ഇടത്താവളങ്ങളിലായി സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 03:51 PM IST
  • സംസ്ഥാന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്താൻ ഒരുങ്ങിയത്.
  • വെർച്വൽ ക്യൂവിന് പുറമെയാണ് ഈ സൗകര്യം ഏർപ്പെടുത്തന്നത്.
  • ശബരിമലയിലെ പത്ത് ഇടത്താവളങ്ങളിലായി സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
  • മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കാണ് ഈ സൗകര്യം നൽകുന്നത്
Sabarimala Spot Booking : ശബരിമലയിൽ നാളെ മുതൽ സ്പോട്ട് ബുക്കിങ്, സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

Kochi : ശബരിമല (Sabarimala) ദർശനത്തിന് നാളെ വ്യാഴ്ച മുതൽ സ്പോട്ട് ബുക്കിങ് (Sabarimala Spot Booking) സൗകര്യം. സംസ്ഥാന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്താൻ ഒരുങ്ങിയത്. 

വെർച്വൽ ക്യൂവിന് പുറമെയാണ് ഈ സൗകര്യം ഏർപ്പെടുത്തന്നത്. ശബരിമലയിലെ പത്ത് ഇടത്താവളങ്ങളിലായി സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

ALSO READ : Sabarimala | നിയന്ത്രണങ്ങൾ തീർഥാടകരുടെ സുരക്ഷ മുൻനിർത്തി; ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി

മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കാണ് ഈ സൗകര്യം നൽകുന്നത്. ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത് തീരുമാനിക്കാൻ സർക്കാരിനോടും ദേവസ്വത്തോടും കോടതി നിർദേശിച്ചിരുന്നു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. 

ALSO READ : Sabarimala| ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രിയുടെ ഭാര്യ

സ്പോട്ട് ബുക്കിങിന് കൈയ്യിൽ കരുതേണ്ടത് ഇവയാണ്

തിരിച്ചറയിൽ കാർഡ് നിർബന്ധമാണ്. പ്രധാനമായും ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ്, കൂടാതെ പാസ്പോർട്ടും ബുക്കിങ് ഉപയോഗിക്കാം.

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ള. കോവിഡ് വാക്സിൻ സർട്ടിഫിക്കേറ്റിന്റെ സ്പോട്ട് ബുക്കിങ് സമയത്ത് ഹാജരാക്കേണ്ടതാണ്. 

ഇനി രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് 78 മണിക്കൂറുകൾക്ക് മുമ്പ് എടുത്ത് കോവിഡ് RT-PCR പരിശോധന ഫലം ഹാജരാക്കണം.

അതേസമയം വൃച്വൽ ക്യൂ രജിസട്രേഷന് വേണ്ടി തിരിച്ചറിയൽ രേഖയായി പാസ്പോർട്ടും ഹാജരാക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. 

ALSO READ : Sabarimala | മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15ന് തിങ്കളാഴ്ച മുതലാണ് നട തുറന്നത്. ഇന്നലെ ചൊവ്വാഴ്ച മുതലാണ് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയത്. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയാണ് ഉണ്ടായിരുന്നത്. ഇനി സ്പോട്ട് ബുക്കിങ് കൂടി വരുമ്പോൾ ഭക്തരുടെ കണക്ക് വർധിച്ചേക്കാം. ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News