തിരുവനന്തപുരം: ബിബിസിയിൽ അതിഥിയായി കേരളാ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ.  കോറോണ പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികൾ പങ്കുവെയ്ക്കുന്നതിനാണ് മന്ത്രി ബിബിസിയിൽ അതിഥിയായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി ഒൻപതു മണിയ്ക്ക് ബിബിസി വേൾഡ് ന്യൂസിലായിരുന്നു മന്ത്രിയുടെ അഞ്ചുമിനിറ്റ് നേരത്തെ അഭിമുഖം ലൈവായി സംപ്രേഷണം  ചെയ്തത്.  ചൈനയിലെ വുഹാനിൽ കോറോണ റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാനത്ത് പ്രത്യേക control room തുറന്ന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെന്നും അത് വലിയ നേട്ടമായിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 


Also read: നിത്യവും വീടുകളിൽ കർപ്പൂരം ഉഴിയുന്നത് നന്ന്...


ശേഷം രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങളൊരുക്കി രോഗനിർണയം നടത്താൻ സാധിച്ചു.  കൂടാതെ പുറത്തുനിന്ന് എത്തിയവരെ നിരീക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഒരുക്കി.  


മാത്രമല്ല  രോഗ ലക്ഷണമുള്ളവരെ പ്രത്യേകം പാർപ്പിയ്ക്കുകയും അവരുടെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും രോഗം സ്ഥിരീകരിച്ചാൽ അവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 


നേരത്തെ പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ 'ദി ഗാർഡിയൻ' ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനെ 'Rockstar' എന്ന് വിശേഷിപ്പിച്ചിരുന്നു.  


Also read: കേരള ആരോഗ്യമന്ത്രിയെ 'റോക്സ്റ്റാർ' എന്നു വിശേഷിപ്പിച്ച് 'ദി ഗാർഡിയൻ'


കോറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കേരളത്തിൽ ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെ കുറിച്ച് ഒരു ലേഖനം തന്നെ തയ്യാറാക്കിയിരിക്കുകയാണ് :ദി ഗാർഡിയൻ'.  പ്രമുഖ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ഈ ലേഖനം തയ്യാറാക്കിയത്.