Thiruvananthapuram : നാളെ ഒക്ടോബർ 20 ബുധനാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് (Yellow Alert) കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) പ്രവചനം. 22 വ്യാഴ്ച കണ്ണൂർ, കാസറകോട് ഒഴികെ കേരളത്തിലെ ബാക്കി 12 ജില്ലകളിലും ഓറഞ്ച് അലേർട്ടും (Orange Alert) പ്രഖ്യാപിച്ചു (Kerala Weather Alert).


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച്  അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര് വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച്  അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്‍ലോ പ്രഖ്യാപിച്ചിരിക്കുന്നു 


ALSO READ : Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം


ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍  ഇന്ന് ഗ്രീന്‍ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 


ALSO READ : Idukki Dam: 2018ലെ ഓർമയിൽ ചെറുതോണി; ​ജാ​ഗ്രതയോടെ ജനങ്ങൾ


ഇന്ന് ഭാരതപ്പുഴ, പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 - 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26  - 37  mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 - 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38  - 50 mm മഴയും മീനച്ചിലില്‍ 26  - 37  mm മഴയും അച്ചന്‌കോവിലില്‍ 11 - 25 mm മഴയും ലഭിക്കാന്‍ സാധ്യത. 


ALSO READ : Kerala Rain Updates: ഇടമലയാർ പമ്പാ ഡാമുകൾ തുറന്നു; പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത


ഒക്ടോബര് 22 വെള്ളിയാഴ്ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38  - 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26  - 37  mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.