Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം

Idukki Dam Opening -  2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 11:14 AM IST
  • 2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം.
  • സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്.
  • 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.
Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം

Idukki : കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ പരമാവധി സംഭരണശേഷിയെത്തിയതിനെ (Idukki Dam Water Level) തുടർന്ന് ഡാമിന്റെ (Idukki Dam) ആദ്യത്തെ ഷട്ടർ തുറന്നു.  10.50ന് ആദ്യ സൈറൺ മുഴക്കി കൃത്യം 11 മണിക്കാണ് ആദ്യ ഷട്ടർ തുറന്നത്. പുറത്ത് വിടുന്നത് സക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം. 35CM ഉയരത്തിലാണ് ആദ്യ ഷട്ടർ തുറന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായിട്ടാണ് ഡാം തുറന്നിരിക്കുന്നത്. പെരിയാറിന്റെ (Periyar River) തീരങ്ങളിൽ ജാഗ്രത നിർദേശം.

അണക്കെട്ട് തുറക്കുന്നതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വീണ്ടും  മന്ത്രിമാർ ആവർത്തിച്ച് പറയുന്നുണ്ട്. നിലവിലെ ധാരണ പ്രകാരം മൂന്ന് ഷട്ടറുകളാണ് തുറക്കുക. 2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.

ALSO READ : Kerala Rain Updates: ഇടമലയാർ പമ്പാ ഡാമുകൾ തുറന്നു; പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത

ആദ്യ ഷട്ടർ തുറന്നതിന് ശേഷം വെള്ളം ചെറുതോണിയിൽ എത്തിയതിന് ശേഷം സ്ഥിതി വിലയിരുത്തിയതിന് ശേഷാകും ബാക്കി രണ്ട് ഷട്ടറുകൾ തുറക്കുക.

ഡാം തുറന്നാൽ വെള്ളമെത്തുന്ന ഭാഗങ്ങൾ (Idukki dam water flow route)

ആദ്യം വെള്ളമെത്തുക ചെറുതോണിയിലേക്കായിരിക്കും 11.40 ഒാടെ തടിയമ്പാടും  പിന്നെ കരിമ്പനിലേക്കും എത്തും, പെരിയാർ വാലി കീരിത്തോട് ഭാഗം കടന്ന് പനംകുട്ടിയിലും 1.45 ഒാടെ പാംബ്ല ഡാമിലും എത്തും. 2.15 ഒാടെ നേര്യമംഗലത്തും 3 മണിയോടെ തട്ടേക്കാടിലും എത്തും. 3.35-നാണ് വെള്ളം ഭൂതത്താൻ കെട്ട് തൊടുക, നാല് മണിയോടെ മലയാറ്റൂർ, പിന്നെ കാലടി അഞ്ച് മണിയോടെ ആലുവയിലും ഏഴോടെ അറബിക്കടലിലും വെള്ളം ചേരുമെന്നാണ് ഏകദേശ റൂട്ട്.

ALSO READ : Kerala Rain Updates: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; നാളെ മുതൽ വീണ്ടും കടുക്കും

ഒഴുകുന്നത് ഇടുക്കിയുടെ വെള്ളമാണെങ്കിലും തുറക്കുന്നത് ചെറുതോണി ഡാമിൻറെ ഷട്ടറുകളാണ്. പരമാവധി എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News