എ.ടി.എം കവര്‍ച്ച: രണ്ടു പേരെകൂടി പോലീസ് അറസ്റ്റ്ചെയ്തു
കേരളത്തില്‍ നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു വിദേശികള്‍ കൂടി മുംബൈയില്‍ പോലീസ് പിടിയിലായി. കേസിൽ നാലു പ്രതികളാണുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മുഖ്യപ്രതി മരിയന്‍ ഗബ്രിയേലിനെ മുംബൈ ബേലാപുർ കോടതിയില്‍ പൊലീസ് ഹാജരാക്കി.
മുംബൈ: കേരളത്തില്‍ നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു വിദേശികള്‍ കൂടി മുംബൈയില്‍ പോലീസ് പിടിയിലായി. കേസിൽ നാലു പ്രതികളാണുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മുഖ്യപ്രതി മരിയന്‍ ഗബ്രിയേലിനെ മുംബൈ ബേലാപുർ കോടതിയില്‍ പൊലീസ് ഹാജരാക്കി.
ഗബ്രിയേൽ മരിയനെക്കൂടാതെ ക്രിസ്ത്യൻ വിക്ടർ (26), ബോഗ്ഡീൻ ഫ്ലോറിയൻ (25) എന്നിവരാണ് പിടിയിലായത്. ഇവരെയും വൈകാതെ കോടതിയിൽ ഹാജരാക്കും. ഹൈടെക് എടിഎം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലാമന്‍ ഇയോൺ ഫ്‌ളോറിന്‍ എന്ന ആള് ഖത്തറിലേക്കു കടന്നതായി പൊലീസ് അറിയിച്ചു. കേരള പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസാണ് മൂന്നുപേരെയും പിടികൂടിയത്.
ഗബ്രിയേൽ മരിയനെ (27) ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് എടിഎം മുറിക്കുള്ളിൽ കയറി ക്യാമറ സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു. എന്നിവരാണു സംഘത്തിലെ മറ്റു രണ്ടുപേർ. റുമേനിയന്‍ ക്രയോവാ സ്വദേശിയാണ് മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. ചൊവ്വാഴ്ച ആറരയോടടുത്ത് മുംബൈ-കേരള പൊലീസിന്‍റെ സംയുക്ത ഓപറേഷനിലൂടെയാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്‍റെ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ വിസാ കലാവധി അവസാനിക്കുന്നത്.
ഇടപാടുകാരുടെ അജ്ഞത മുതലാക്കി എടിഎം കവര്‍ച്ച നടത്തുന്നത് നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും, 'റോബിന്‍ഹൂഡ്' മോഡല്‍ എടിഎം തട്ടിപ്പ് ഇതാദ്യമായാണ് കേരളത്തിൽ നടക്കുന്നത്. ടിഎം കാർഡ് സ്വൈപ് ചെയ്യുന്ന സ്ഥലത്ത് വ്യാജ സ്ലോട്ട് ഘടിപ്പിച്ചാല്‍ പിന്നെ കാര്യം എളുപ്പമായി.
വ്യാജ സ്ലോട്ടില്‍ കാർഡ് സ്വൈപ് ചെയുന്ന സമയത്ത് തന്നെ മാഗ്നറ്റിക് കാർഡിലെ വിവരങ്ങൾ സ്ലോട്ടിൽ താനെ പതിയും. ഇങ്ങനെ ചോർത്തിയെടുക്കുന്ന വിവരങ്ങൾ സംഘത്തിലുള്ളവർ മുംബൈയിലെ കൂട്ടാളികൾക്ക് കൈമാറും. തുടർന്ന് വ്യാജ കാർഡുകളുണ്ടാക്കി പണം പിൻവലിച്ചുവെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.