Kerala high court: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്
നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പുതിയ ബഞ്ചിന്റെ പരിഗണനയിൽവരും.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിയും ഉൾപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് തീരുമാനം. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് പ്രത്യേക ബഞ്ച് രൂപീകരിക്കാൻ തീരുമാനമെടുത്തത്.
ഹേമ കമ്മിറ്റി വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് നടന്മാർ, സംവിധായകർ,മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കെതിരെ ഉയർന്നത്. മുൻകൂർ ജാമ്യം തേടിയുള്ള ഹർജികളും കോടതിക്ക് മുമ്പാകെ വരുന്നുണ്ട്. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് പ്രത്യേക ബഞ്ച് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്.
Read Also: കൊല്ലത്ത് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പുതിയ ബഞ്ചിന്റെ പരിഗണനയിൽവരും. ബെഞ്ചിൽ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെയായിരുന്നു നിർമാതാവ് സജിമോൻ പറയിൽ ഹർജി നൽകിയത്. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ സജിമോൻ പറയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി അരുൺ തള്ളിയിരുന്നു.
അതേ സമയം റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 22 നായിരുന്നു റിപ്പോർട്ടിന്റെ പൂർണ രൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ ഒമ്പതിന് മുമ്പ് റിപ്പോർട്ട് മുദ്ര വച്ച കവറിൽ ഹൈക്കോടതlക്ക് കൈമാറുമെന്നാണ് വിവരം. പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബഞ്ചാണ് നിർദ്ദേശിച്ചത്. റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേസ് എടുക്കണമന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നൽകിയ പൊതു താൽപര്യ ഹർജി സെപ്റ്റംബർ പത്തിന് ഹൈക്കോടതി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.