കൊച്ചി: കെ. എം. മാണി നിര്യാതനായ സാഹചര്യത്തില്‍ ബാർ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ. എം. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളാണ് തീർപ്പാക്കിയത്. 


കെ എം മാണിക്ക് എതിരെയുള്ള ബാര്‍ കോഴക്കേസിന്‍റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്പെഷ്യൽ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവിൽ  പൊതുപ്രവർത്തകർക്ക് എതിരായ അന്വേഷണത്തിന് സർക്കാർ അനുമതി തേടണം എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരുന്നു വിഎസ് ഹർജിയിൽ ചോദ്യം ചെയ്തത്. ഈ കേസിന്‍റെ തുടരന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്‍റെ വാദം. സർക്കാർ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുൻപുള്ള കേസ് ആണിത് എന്നായിരുന്നു വിഎസ് വാദിച്ചത്. 


കഴിഞ്ഞ ആഴ്ച ബാര്‍ കോഴക്കേസ് പരിഗണിക്കേണ്ടതായിരുന്നു എന്നാല്‍ അത് മാറ്റിവക്കുകയായിരുന്നു.