കുറ്റവാളിയായ കരളോ ഹൃദയമോ ഇല്ല, ക്രമിനല്‍കേസ് പ്രതിയുടെ അവയവദാനം വിലക്കരുതെന്ന് കേരള ഹൈക്കോടതി
കുറ്റവാളിയായ കരളോ ഹൃദയമോ ഇല്ല, ക്രിമിനല്‍ കേസ് പ്രതിയ്ക്ക് അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി.
Kochi: കുറ്റവാളിയായ കരളോ ഹൃദയമോ ഇല്ല, ക്രിമിനല്‍ കേസ് പ്രതിയ്ക്ക് അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടുവെന്ന കാരണത്താല്‍ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി (Kerala High Court) അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി.
മനുഷ്യ ശരീരത്തില്‍ കുറ്റവാളിയായ വൃക്കയോ കരളോ ഹൃദയമോ ഇല്ല. ക്രിമിനല്‍ കേസില്‍പ്പെട്ടയാളുടെയും അല്ലാത്തവരുടെയും അവയവങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും കോടതി പറഞ്ഞു.
കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേല്‍നോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് ഉത്തരവ്. ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു വൃക്ക നല്‍കാന്‍ തയ്യാറായത്.
അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്‍റെ കാരണം മേല്‍നോട്ട സമിതി വ്യക്തമാക്കണം. ഏറെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാസങ്ങളോളം അവയവദാനത്തിനുള്ള അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...