Kerala High Court: സാങ്കൽപ്പിക ചിത്രമല്ലേ? മതേതര കേരളം സ്വീകരിച്ചോളും; കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഹൈക്കോടതി
മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളുമെന്നുമായിരുന്നു കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ കോടതിയുടെ പരാമർശം.
കൊച്ചി: കേരള സ്റ്റോറി എന്ന സിനിമക്കതിരെ നൽകിയിൽ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക പരാമര്‍ശം. ചിത്രത്തിന്റെ ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നത് അല്ലല്ലോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ചരിത്രപരമായ സിനിമയല്ല കേരള സ്റ്റോറിയെന്നും സാങ്കൽപ്പിക ചിത്രം മാത്രമല്ലേ ഇതെന്നും കോടതി ചോദിച്ചു. ചിത്രം പ്രദർശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ഈ ചിത്രത്തെ സ്വീകരിച്ചോളും എന്നും കോടതി പറഞ്ഞു. അത് കൂടാതെ നവംബറിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതാണെന്നും ഇപ്പോഴല്ലെ ആരോപണവുമായി എത്തുന്നതെന്നും കോടതി ചോദിച്ചു.
അതേസമയം നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് കേരള സ്റ്റോറിയിലൂടെയെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ ആ ചിത്രത്തിൽ കുറ്റകരമായ എന്താണുള്ളതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഏകദൈവം അല്ലാഹുവാണെന്ന് എന്ന് ചിത്രത്തിൽ പറയുന്നതിൽ എന്താണ് തെറ്റ്? തന്‍റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉളള അവകാശം ഒരു പൗരന് ഈ രാജ്യം നൽകുന്നുണ്ട്. കോടതി ഈ ചിത്രത്തിന്‍റെ ടീസറും, ട്രെയിലറും പരിശോധിച്ചതാണ്. ഇസ്ലാം മതത്തിനെതിരെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമർശം ഉളളത്? എന്നും കോടതി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...