Kochi: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്‍റെ  വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹത്തിന് മുന്നോടിയായി  ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്‍റെ  ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ്  വിഷയത്തില്‍  ഹൈക്കോടതി (Kerala High Court)  സ്വമേധയാ  ഇടപെട്ടത്.  


ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ക്ക് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിശദീകരിക്കണം. തിങ്കളാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.   


അതേസമയം, നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതിയുടെ  നിർദേശത്തെ തുടർന്ന്  നീക്കിയിരുന്നു. എന്നാൽ മറ്റ് അലകാരങ്ങൾ മാറ്റിയിട്ടില്ല. കോവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ്  ഹൈക്കോടതിയുടെ ചോദ്യം. 


Also Read: Covishield second dose: കൊവിഷീൽഡിൻറെ ഇടവേള കുറച്ച് ഹൈക്കോടതി; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം


ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്.  നടപ്പന്തലിലെ വിവാഹങ്ങള്‍  കോവിഡ് പ്രോട്ടോകോൾ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു.  ഇക്കാര്യം  അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. 


അതേസമയം,  സംഭവത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന്‌ മാത്രമാണ് അനുമതി നല്‍കിയത് എന്നാണ്  ദേവസ്വത്തിന്‍റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ്  കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും  ചെടികളും  മറ്റും വെച്ചതെന്നും അധികൃതര്‍  വ്യക്തമാക്കി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.