തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷകൾ (KTU Exam) റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ. ഡിവിഷൻ ബെഞ്ചാണ് സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. സർവകലാശാല (University) സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ ഇടപെടൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ നിശ്ചയിച്ചപ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയതായി സർവകലാശാല അറിയിച്ചു.


ALSO READ: Kerala DHSE VHSE Plus Two Result 2021 : ഫലപ്രഖ്യാപന സൈറ്റകൾ നിശ്ചലം, ഫലം അറിയാതെ വിദ്യാർഥികൾ


നാളെ ( ജൂലൈ 29) മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുന്നതായിരിക്കുമെന്ന് സർവകലാശാല അറിയിച്ചു. മാറ്റിവെച്ച ജൂലൈ 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളാണ് ഹൈക്കോടതി (High court) സിംഗിൾ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്. പരീക്ഷകൾ നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണം ഉയർന്നിരുന്നു.


ALSO READ: Ambedkar Chair: അംബേ​ദ്ക്കർ ചെയറിനെ വിലക്കിയത് അം​ഗീകരിക്കാനാവില്ല: കെ.സുരേന്ദ്രൻ


കൊവിഡ് വ്യാപനത്തിനിടെ നടത്തിയ പരീക്ഷയിൽ ഒരു മാനദണ്ഡവും അധികൃതർ പാലിച്ചില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ ഓൺലൈനാക്കണമെന്നാണ് (Online) ഹർജിക്കാർ ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.