Nimisha Fathima: നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണം; അമ്മയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
നിമിഷയെയും കുഞ്ഞിനെയും അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.
കൊച്ചി: അഫ്ഗാനിസ്ഥാനിലെ ജയിലിൽ (Afghanistan Jail) കഴിയുന്ന തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയെയും (Nimisha Fathima) കുഞ്ഞിനെയും ഇന്ത്യയിലേക്ക് (India) തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു (Nimisha's Mother Bindu) നൽകിയ ഹർജി (Plea) ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് നേരത്തെ ഹൈക്കോടതി (High Court) നിലപാട് തേടിയിരുന്നു.
അഫ്ഗാനിലെ ജയിലിലുള്ള നിമിഷയെയും കുഞ്ഞിനെയും മടക്കി കൊണ്ടുവരാൻ സർക്കാർ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിനെയും നിമിഷയെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് (Central Government) നിർദേശം നൽകണമെന്നാണ് ബിന്ദു ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ഇന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചേക്കും.
Also Read: നിമിഷയുടെ അമ്മ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പരാതി നല്‍കി
അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അമ്മ ബിന്ദു നൽകിയ ഹർജിയില്‍ പറയുന്നു.
നിമിഷയെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് നേരത്തേയും ബിന്ദു കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നുമായിരുന്നു ബിന്ദു പറഞ്ഞത്.
2017 ലാണ് ഭർത്താവിനോടൊപ്പം ഐഎസിൽ ചേരാൻ നിമിഷ ഫാത്തിമ രാജ്യം വിട്ടത്. തുടർന്ന് നടന്ന ഭീകരാക്രമണത്തിൽ ഭർത്താവ് മരിച്ചതോടെ നിമിഷ അടക്കമുള്ള എട്ട് മലയാളികൾ അഫ്ഗാനിസ്താനിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ യുഎസ് സേന പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ ഭീകരർ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. മുൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് താലിബാൻ കാബൂൾ ജയിലിൽ നിന്ന് മോചിപ്പിച്ചത്. ഇതിൽ നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള മലയാളികളും ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. എന്നാൽ നിമിഷ എവിടെയെന്ന കാര്യത്തിൽ ഇതുവരെയും ആർക്കും ഒരു വ്യക്തതയും ഇല്ല.
Also Read: ഇന്ത്യയിലേക്ക് തിരികെ വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ഐഎസ്സ്ഐഎസ്സില്‍ ചേര്‍ന്ന നിമിഷയും സോണിയയും
അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍ (Sonia Sebastian), മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സുരക്ഷ ഏജൻസികൾക്ക് (Security Agencies) കടുത്ത എതിർപ്പെന്നാണ് സൂചന. സർക്കാരിന്‍റെ രാഷ്ട്രീയ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദ ഹിന്ദു ദിനപത്രം ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവരം നല്കിയെങ്കിലും കേന്ദ്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയവും മൗനം തുടരുകയാണ്. അഫ്ഗാനിസ്ഥാൻ (Afghanistan) ഇവരെ കൈമാറാൻ തയ്യാറെന്ന് വ്യക്താക്കിയപ്പോൾ സുരക്ഷ ഏജൻസികളുടെ നിലപാട് സർക്കാർ തേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...